ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ട്വീറ്റിലൂടെയാണ് തനിക്ക് സംഭവിച്ച തെറ്റ് തരൂര്‍ അംഗീകരിച്ചത്. ‘തലക്കെട്ടുകള്‍ പെട്ടെന്ന് വായിച്ചതിന്റെയും ട്വീറ്റുകളുടെയും’ അടിസ്ഥാനത്തിലായിരുന്നു ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. കിഴക്കന്‍ ഭാഗത്തിന്റെ വിമോചനത്തിലെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പങ്ക് പ്രധാനമന്ത്രി അംഗീകരിച്ചില്ലെന്ന് സൂചിപ്പിച്ചു ഇന്നലെയാണ് തരൂര്‍ ട്വിറ്ററില്‍ കുറിപ്പിട്ടത്.
ക്ഷമിക്കണം, ‘ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തില്‍ ഇന്ദിരാഗാന്ധിയുടെ സംഭാവന പൊതുസമൂഹത്തിന് അറിയാം’ എന്ന് നരേന്ദ്രമോദി പറഞ്ഞുവെന്ന വാര്‍ത്ത പങ്കിട്ടുകൊണ്ട് തരൂര്‍ ട്വീറ്റില്‍ കുറിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ബംഗ്ലാദേശില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികളാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: