കോട്ടയം: വീണ്ടുമൊരു നാടകദിനം കൂടി കടന്നു വരുമ്പോള്‍ കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തിനിടയിലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് നാടകലോകം. പ്രത്യക്ഷമായും പരോക്ഷമായും നാടകമേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആയിരങ്ങളാണ് പ്രതീക്ഷയുടെ പുതുവെട്ടത്തിനുവേണ്ടി കാത്തിരിക്കുന്നത്. ഇവരിലൊരാളായി ആര്‍ട്ടിസ്റ്റ് സുജാതനും.
ഓര്‍മ്മയിലെ പ്രിയപ്പെട്ട രംഗപടങ്ങള്‍ക്ക് പുനര്‍ജ്ജീവന്‍ നല്‍കാനുള്ള ശ്രമത്തിലാണ് കോട്ടയം വേളൂര്‍ സ്വദേശിയായ സുജാതന്‍ ഇപ്പോള്‍. നാലുപതിറ്റാണ്ടായി രംഗപട രചനയില്‍ സജീവമായ സുജാതന്‍ മലയാള നാടക മേഖലയ്ക്ക് ഏറ്റവും സുപരിചിതമായ പേരുകളിലൊന്നാണ്. ഇദ്ദേഹത്തിന്റെ രചനയില്‍ പിറവിയെടുത്തത് മൂവായിരത്തി അഞ്ഞൂറോളം രംഗപടങ്ങളാണ്.
അച്ഛന് ആര്‍ട്ടിസ്റ്റ് കേശവന്റെ പാത പിന്തുടര്ന്നാണ് സുജാതന്‍ ഈ രംഗത്തേക്ക് എത്തുന്നത്. 1973ല്‍ കോട്ടയം നാഷണല്‍ തിയേറ്റേഴ്സിന്റെ നിശാഗന്ധി എന്ന നാടകത്തിന് വേണ്ടിയാണ് ആദ്യമായി ഒറ്റയ്ക്ക് രംഗപടം ഒരുക്കിയത്.
നാടകങ്ങളുടെ പ്രതാപത്തിന് ഏറ്റവും വലിയ ആഘാതമേല്‍പ്പിച്ചത് കൊവിഡ് ആണെന്ന് സുജതന്‍ പറയുന്നു. വീണ്ടുമൊരു ലോക നാടകദിനം കടന്നു വരുമ്പോള്‍ ഈ മേഖലയിലെ കലാകാരന്മാര് ഒന്നടങ്കം കടുത്ത നിരാശയിലാണ്. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണത്തെ നാടകദിനത്തെ വരവേല്‍ക്കുന്നതെന്ന് സുജാതന്‍ പറയുന്നു. നിറച്ചാര്‍ത്തുകളാല്‍ രംഗപട രചനാ രംഗത്ത് സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ഈ കലാകാരന് തന്റെ ആത്മകഥ എഴുതുന്നതിനുള്ള തയാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: