വാഷിംഗ്ടണ്‍: കാലാവസ്ഥ സംബന്ധിച്ച നേതൃസമ്മേളനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 40 ലോക നേതാക്കളെ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ശക്തമായ കാലാവസ്ഥ നടപടികളുടെ ആവശ്യകതയും സാമ്പത്തിക ഗുണങ്ങളും അടിവരയിടാനാണ് സമ്മേളനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഏപ്രില്‍ 22, 23 തീയതികളില്‍ നടത്തുന്ന ദ്വിദിന വെര്‍ച്വല്‍ സമ്മേളനം പൊതുജനങ്ങള്‍ക്കായി തത്സമയം സംപ്രേഷണം ചെയ്യും.നവംബറില്‍ ഗ്ലാസ്ഗോയില്‍ നടത്തുന്ന ഐക്യരാഷ്ട്ര സഭാ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിലേക്കുള്ള നാഴികക്കല്ലായിരിക്കും ഇതെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസ് വ്യക്തമാക്കി.
നരേന്ദ്രമോദിയെ കൂടാതെ ചൈനീസ് പ്രസിഡന്റ് സീ ചിംഗ് പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്, ജാപ്പനീസ് പ്രധാനമന്ത്രി യോഷിന്‍ഡെ സുഗ, ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര് ബോള്‍സനാരോ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു, സൗദി രാജാവ് സല്മാന് ബിന്‍ അബുള്‍ അസിസ് അല്‍ സൗദ്, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് തടങ്ങിയവര്ക്കും ക്ഷണമുണ്ട്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഭൂട്ടാന് പ്രധാനമന്ത്രി ലോടെ ടിഷെറിംഗ് എന്നിവരാണ് ദക്ഷിണേഷ്യയില്‍നിന്ന് ക്ഷണിക്കപ്പെട്ടിട്ടുള്ള മറ്റ് രണ്ട് നേതാക്കള്‍. എന്നാല്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: