തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മാധ്യമ പ്രവര്ത്തകന് നികേഷ് കുമാറിനെ നിര്‍ത്തിപ്പൊരിച്ചു തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മാസ് സിനിമകളെ സുരേഷ് ഗോപിയുടെ ഭാവപ്പകര്ച്ചയില്ഇളിഭ്യനായി നില്ക്കുന്ന നികേഷ് കുമാറിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം സുരേഷ് ഗോപിയുടെ ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ‘വാക് വിത്ത് കാന്‍ഡിഡേറ്റ്’ എന്ന പരിപാടിക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല ആയിരുന്നില്ലേ എന്ന നികേഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മാസ് മറുപടി.
ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമല്ല, വൈകാരിക വിഷയമാണെന്ന് താങ്കള്‍ പറഞ്ഞു. എങ്ങനെയാണ് അത് വൈകാരിക വിഷയമാകുന്നത്, പറയൂ എന്നായിരുന്നു നികേഷിന്റെ ചോദ്യം. എന്റെ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ വരുന്നതവരെ തച്ചുടയ്ക്കണമെന്ന് തന്നെയാണ് എന്റെ വികാരമെന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞു.
ആരാണ് താങ്കളുടെ വിശ്വാസത്തെ തച്ചുടയ്ക്കാന്‍ വന്നത്? സുപ്രീം കോടതിയോ? അതോ കേരള സര്‍ക്കാരോ? എന്ന നികേഷിന്റെ ചോദ്യമാണ് സുരേഷ് ഗോപിയെ ക്ഷുഭിതനാക്കിയത്. ‘സുപ്രീം കോടതി കൊണ്ടുവന്നത് എല്ലാം നിങ്ങള്‍ അങ്ങ് അനുസരിച്ചോ? നാല് ഫ്ളാറ്റുകള്‍ പൊളിച്ചു. ബാക്കി ആര് പൊളിച്ചു? ഡോണ്ട് ട്രൈ റ്റു പ്ലേ ഫൂള്‍ വിത്ത് മീ നികേഷ്. നോ ഇറ്റ്സ് വെരി ബാഡ്. നിങ്ങളുടനെ സുപ്രീം കോടതിയുടെ തലയിലാണോ വെയ്ക്കുന്നത്? സുപ്രീം കോടതി പറഞ്ഞോ ഈ ….കൊണ്ടുചെന്ന് വലിച്ചു കേറ്റാന്‍? പറഞ്ഞോ? പ്ലീസ്..പ്ലീസ്, യു ആര് ഡ്രാഗിങ്ങ് മീ ടു ദ റോങ് ട്രാക്ക്.’ ഇതായിരുന്നു സുരേഷ് ഗോപിയുടെ മാസ് മറുപടി.
സുപ്രീം കോടതിയല്ലേ ഈ ശബരിമല വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്? അത് കേരള സര്‍ക്കാര്‍ നടപ്പിലാക്കുകയല്ലേ ചെയ്തിട്ടുള്ളത്? എന്ന് നികേഷ് വീണ്ടും ചോദിച്ചു. ഓ..സുപ്രീം കോടതി പറഞ്ഞു, പെണ്ണുങ്ങളെയൊക്കെ കൊണ്ടുചെന്ന് പൊലീസ് ചട്ടയണിയിച്ച് കേറ്റാന്‍. ഈ പൊലീസുകാരന് വാങ്ങുന്ന ശമ്പളം ആ കാക്കിയുടെ ബലമെന്ന് പറയുന്നത് ഞാന്‍ കൊടുക്കുന്ന ചുങ്കപ്പണമാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
സുരേഷ് ഗോപിയെ വീണ്ടും പ്രകോപിപ്പിക്കാനായി ”അതുകൊണ്ടല്ലേ അത് പൊലീസിനെ വെച്ച് നടപ്പാക്കിയത്?” എന്ന് നികേഷ് വീണ്ടും ചോദിച്ചു. നിങ്ങള്‍ക്ക് പുന്നപ്രയില്‍ കയറിപ്പോള്‍ എന്താണ് നശിച്ചുപോയത്? എന്താണ് തുലഞ്ഞുപോയത്? എന്തിനാണ് അത് പൂട്ടിയത്? എന്ന് സുരേഷ് ഗോപി മറുചോദ്യം ചോദിച്ചു. പുന്നപ്ര ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണെന്ന് നികേഷ് മറുപടി നല്കി. ചുമ്മാതിരിക്ക് സര്, ഒരു വഞ്ചനയുടെ കഥയുടെ ചുരുളുകള്‍ പൂഴ്ത്തിവെച്ചിരിക്കുന്ന ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടി എന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കും എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: