കോഴിക്കോട്: കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
‘വിരമിച്ച ഒരു ജഡ്ജിയെ കമ്മിഷനായി നിയമിച്ച് ശമ്പളം കൊടുക്കാം. അല്ലാതെ പ്രയോജനമൊന്നുമില്ല. സ്വര്‍ണ്ണക്കടത്ത് സംശയത്തില്‍നിന്ന് രക്ഷപ്പെടാനുള്ള അടവാണിത്. ഓലപ്പാമ്പിനെ കണ്ട് പേടിക്കില്ല. തെരഞ്ഞെടുപ്പ് വരെയുള്ള പത്തുദിവസം പിടിച്ചുനില്ക്കാന് വേണ്ടിയുള്ള പതിനെട്ടാം അടവാണ് ഇത്.’ – മുരളീധരന് പറഞ്ഞു.
കിഫ്ബിക്കെതിരെ ഒരു ചുക്കും ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് പറ്റില്ലെന്നാണ് പിണറായി പറഞ്ഞത്. പിന്നെ ചുക്കിനെതിരെ എന്തിനാണ് കമ്മീഷനെ വെച്ചത്?- മുരളീധരന് ചോദിച്ചു.
നരേന്ദ്ര മോദിയുടെ എല്ലിന് നല്ല ഉറപ്പാണെന്ന് ഇന്ത്യയില്‍ എല്ലാവര്‍ക്കുമറിയാം. ഇതുകൊണ്ടൊന്നും കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര ഏജന്‍സികളെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: