Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

അമേരിക്കൻ ആരോഗ്യരംഗത്തിന്റെ താക്കോൽസ്ഥാനത്ത് ഇന്ത്യൻ വംശജൻ; വിവേക് മൂർത്തിയെ സർജൻ ജനറലായി സെനറ്റ് സ്ഥിരീകരിച്ചു

സർജൻ ജനറൽ പദവിയുടെ കാലാവധി നാലുവർഷമാണ്. പൊതു ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന സ്ഥാനമാണിത്. 6,000 മെഡിക്കൽ ഓഫീസർമാരുള്ള പബ്ലിക് ഹെൽത്ത് സർവീസ് കമ്മീഷൻഡ് കോർ തലവനാണ് സർജൻ ജനറൽ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 04:16 pm IST
in US

ന്യൂയോർക്ക്:  പ്രസിഡന്റ് ജോ ബൈഡന്റെ പ്രധാന കോവിഡ് -19 ഉപദേഷ്ടാവ് ഡോ. വിവേക് മൂർത്തിയെ സർജൻ ജനറലായി യുഎസ് സെനറ്റ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.  സെനറ്റ് അംഗീകാരം ലഭിക്കുന്ന ബൈഡന്റെ ആദ്യത്തെ ഇന്ത്യൻ- അമേരിക്കൻ നോമിനിയാണ് മൂർത്തി. ഒബാമ ഭരണകൂടത്തിൽ സർജൻ ജനറലായിരുന്ന മൂർത്തിയോട് ട്രംപ് അധികാരത്തിലെത്തിയപ്പോൾ സ്ഥാനം ഒഴിയാണ് ആവശ്യപ്പെടുകയായിരുന്നു. ബൈഡന്റെ കോവിഡ്-19 ഉപദേശക സമിതിയിലെ മൂന്ന് സുപ്രധാനികളിൽ ഒരാളാണ് 43-കാരനായ മൂർത്തി.

അമേരിക്കയെന്ന മഹാരാജ്യത്തിന്റെ ആരോഗ്യരംഗത്തിന്റെ താക്കോൽസ്ഥാനമായ സർജൻ ജനറൽ പദവിയുടെ കാലാവധി നാലുവർഷമാണ്. പൊതു ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന സ്ഥാനമാണിത്. 6,000  മെഡിക്കൽ ഓഫീസർമാരുള്ള പബ്ലിക് ഹെൽത്ത് സർവീസ് കമ്മീഷൻഡ് കോർ  തലവനാണ് സർജൻ ജനറൽ. സർജൻ ജനറൽ ക്യാബിനറ്റ് അംഗമല്ല, ഹെൽത്ത് -ഹ്യൂമൻ സർവീസസ് സെക്രട്ടറിയുടെ കീഴിലാണ് പ്രവർത്തിക്കുന്നതെങ്കിലും, വൈസ് അഡ്മിറലിന് തത്തുല്യമായ റാങ്കും ചിഹ്നത്തോട് കൂടിയ യൂണിഫോമും ഉണ്ടായിരിക്കും.

ബൈഡൻ മുൻഗണന നൽകിയിരിക്കുന്ന പൊതു ആരോഗ്യ വിഷയങ്ങളിൽ, അദ്ദേഹം നിയോഗിച്ച ഉദ്യോഗസ്ഥരുടെ സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വിവേക് മൂർത്തിയുടെ ദൗത്യം. ഡിസംബർ 15, 2014 നായിരുന്നു 51-43 സെനറ്റ് വോട്ടുകൾ നേടി മൂർത്തി മുൻപ് ഇതേ സ്ഥാനത്ത് നിയമിതനായത്. ട്രംപ് അധികാരം നേടിയതിന്റെ പശ്ചാത്തലത്തിൽ, ഏപ്രിൽ 21 , 2017 ന് സ്ഥാനം ഒഴിഞ്ഞു.  

രണ്ടാം തവണ മൂർത്തി തിരഞ്ഞെടുക്കപ്പെട്ടത് ആറ് വോട്ടുകൾ അധികം നേടിക്കൊണ്ടാണ്. 2014 ൽ മൂർത്തിക്കെതിരെ വോട്ട് ചെയ്ത ഡെമോക്രാറ്റിക് സെനറ്റർ ജോ മാൻചിൻ ഇത്തവണ പിന്തുണച്ചു. 50-50 സെനറ്റിൽ ഡെമോക്രറ്റുകളിൽ നിന്ന് പൂർണ പിന്തുണയുടെയും 7 റിപ്പബ്ലിക്കന്മാരുടെ പിന്തുണയുടെയും ഫലമായി  മൂർത്തിക്ക് 57 വോട്ടുകൾ ലഭിച്ചു.  

അടുത്തിടെ നടന്ന വെടിവയ്‌പ്പിനെ  ‘പൊതുജനാരോഗ്യ പ്രതിസന്ധി’ എന്ന് വിശേഷിപ്പിക്കുകയും തോക്ക് ഉടമസ്ഥാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ട് വയ്‌ക്കുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ഭൂരിഭാഗവും മൂർത്തിയുടെ നിയമനത്തെ എതിർത്തത്.

കൊളറാഡോയിൽ നടന്ന  കൂട്ട വെടിവയ്‌പിൽ ഒറ്റ  ദിവസം പത്ത് പേർ കൊല്ലപ്പെടുകയും, ഒരാഴ്ച മുമ്പ് അറ്റ്ലാന്റയിൽ എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തത് കണക്കാക്കിയാണ്  തോക്ക് നിയന്ത്രണം നിർദ്ദേശിച്ചത്. 1997 ൽ  ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ കെമിക്കൽ സയൻസസിൽ ബിരുദം നേടിയ മൂർത്തി, യേൽ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്ന് എംഡിയും യേൽ സ്‌കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും നേടി.  

ഡോക്ടർസ് ഓഫ് അമേരിക്കയുടെ സഹ- സ്ഥാപകനും പ്രസിഡന്റുമായ മൂർത്തി, ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ബ്രിഗ്ഹാം ആൻഡ് വിമൻസ് ഹോസ്പിറ്റലിൽ ഫിസിഷ്യനും ഇൻസ്ട്രക്ടറുമായി 2006 മുതൽ പ്രവർത്തിക്കുന്നു. 2011 ൽ അദ്ദേഹം അഡ്വൈസറി ഗ്രൂപ് ഓഫ് പ്രിവൻഷൻ, ഹെൽത്ത് പ്രൊമോഷൻ, ആൻഡ് ഇന്റഗ്രേറ്റീവ് പബ്ലിക് ഹെൽത്തിൽ അംഗമായി നിയമിതനായിരുന്നു.  

ഇന്ത്യയിലും യു എസിലും എച്ച്ഐവി എയ്ഡ്സ് വിദ്യാഭ്യാസം കേന്ദ്രീകരിച്ച് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിഷൻസ് വേൾഡ് വൈഡ് എന്ന സ്ഥാപനം തുടങ്ങിയവരിൽ ഒരാളും 1995 മുതൽ 2000 വരെ പ്രസിഡന്റ് സ്ഥാനത്തും 2003 ൽ ചെയര്‍മാന്‍ സ്ഥാനത്തും പ്രവർത്തിച്ച ആൾകൂടിയാണ്.  

ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റിന്റെ മേധാവിയായി കാബിനറ്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട നീര ടണ്ഠന്, ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാർ പോലും എതിർത്തപ്പോൾ പിന്മാറേണ്ടി വന്നു.  ഇന്ത്യൻ അമേരിക്കക്കാരിയായ വനിത ഗുപ്തയുടെ അസോസിയേറ്റ് അറ്റോർണി ജനറൽ സ്ഥാനത്തേക്കുള്ള  സ്ഥിരീകരണം,  പോലീസ് വകുപ്പുകൾക്ക് ധനസഹായം വെട്ടിക്കുറയ്‌ക്കാനുള്ള പ്രചാരണത്തെ പിന്തുണച്ചതുകൊണ്ടും  റിപ്പബ്ലിക്കൻ നേതാക്കൾക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിലുമാണ്  തടസ്സപ്പെട്ടത്.

Tags: americahealthVivek moorthy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.