ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ചൗക്കിദാര്‍ ചോര്‍ ഹേ പ്രസ്താവന നടത്തിയതിന്റെ പേരില്‍ വിശദീകരണം തേടി അയോധ്യ ജില്ലാ കോടതി കോണ്‍ഗ്രസ് നേതാവ് രാഹുലിന് സമന്‍സയച്ചു. മാര്‍ച്ച് 26ന് ഹാജരായി വിശദീകരണം നല്‍കാനാണ് ഫസ്റ്റ് സെഷന്‍സ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ 2019ലായിരുന്നു ഈ വിവാദപ്രസ്താവന. സാമൂഹ്യപ്രവര്‍ത്തകനായ മുരളീധര്‍ ചതുര്‍വേദിയാണ് പരാതി ഫയല്‍ ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അയോധ്യയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
2019ലെ പൊതുതെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പരക്കേ ബിജെപിയ്ക്കും മോദിയ്ക്കും എതിരെ ഉപയോഗിച്ച വാചകമായിരുന്നു ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്നത്. റഫാലെ ജെറ്റില്‍ അഴിമതിയുണ്ടെന്ന ആരോപണമുന്നയിച്ചുകൊണ്ടാണ് ആ മുദ്രാവാക്യം ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: