ഫുകുഷിമ: കൊവിഡ് കാരണം ഒരു വര്‍ഷത്തോളം മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണം ജപ്പാനില്‍ ആരംഭിച്ചു. 121 ദിവസത്തെ യാത്രയ്ക്കു ശേഷം ടോക്കിയോയില്‍ ജൂൈല 23ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ദീപശിഖാ പ്രയാണം എത്തിച്ചേരും.
ഇന്നലെ വടക്കുകിഴക്കന്‍ ഫുകുഷിമയില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്. 2011-ലെ ഭൂകമ്പത്തിലും സുനാമിയിലും പെട്ട് തകര്‍ന്ന പ്രദേശമാണിത്.
2011-ല്‍ വനിതാ ഫുട്ബോള്‍ ലോകകപ്പ് നേടിയ ജപ്പാന് ടീമിലെ പ്രധാന കളിക്കാരിയായ അസുസ ഇവാഷിമിസുവാണ് ദീപശിഖയുമായി ആദ്യം ഓടിയത്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കാണികളെ ഒഴിവാക്കിയായിരുന്നു ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: