തൃശൂര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ പട്ടികയില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ പേര് വന്നതില്‍ ദുരൂഹത.
ഇരിങ്ങാലക്കുടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്. ബിന്ദുവിന്റെ പേരാണ് മണലൂര്‍ മണ്ഡലത്തില്‍ പ്രിസൈഡിങ് ഓഫീസറായി വന്നിരിക്കുന്നത്. സിപിഎം അനുകൂലികളെ ഇഷ്ടംപോലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ് വരണാധികാരികള്‍ എന്ന പരാതി വീണ്ടും ശക്തമാവുകയാണ്. ഇരട്ടവോട്ട് ആരോപണത്തെക്കുറിച്ചുള്ള ചര്‍ച്ച മുറുകന്നതിനിടെയാണ് പുതിയ സംഭവം.
ഇത് സാങ്കേതികപ്പിഴവാണെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം. പകരം വേറെ ആള്‍ക്ക് ചുമതല നല്‍കുമെന്നും തൃശൂര്‍ ജില്ലാ കള്കടര്‍ വ്യക്തമാക്കിയിട്ടുണ്ട്.ആര്. ബിന്ദു, അസോസിയേറ്റ് പ്രൊഫസര്‍, ശ്രീ കേരളവര്‍മ്മ കോളെജ്, തൃശൂര്‍ എന്ന വിലാസമാണ് പ്രിസൈഡിംഗ് ഓഫീസറുടേതായി രേഖപ്പെടുത്തിയിരിക്കുന്നത്. പദവിയനുസരിച്ച് ആര്. ബിന്ദുവിനാണ് മണലൂരിലെ പോളിംഗ് ഓഫീസര്‍മാരും മറ്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരും റിപ്പോര്‍ട്ട് ചെയ്യേണ്ടിവരിക. പ്രകടമായ സിപിഎം അനുകൂലികളെ ഇത്രയും വലിയ തെരഞ്ഞെടുപ്പ് ഉത്തരവാദിത്വത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കൂടുതല്‍ കൃത്രിമത്വങ്ങള്‍ നടക്കാന്‍ സാധ്യതയില്ലേ എന്ന് പലരും ആശങ്കപ്പെടുന്നു.
സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടിക തെരഞ്ഞെടുപ്പ് കമമീഷന് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയതാണ് ഈ പിഴവ് സംഭവിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇരിങ്ങാലക്കുടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളവര്‍മ്മ കോളെജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ആര്. ബിന്ദു സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. രണ്ട് വര്‍ഷം കൂടി സര്‍വ്വീസ് ബാക്കിയിരിക്കെയാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. ഇവിടെ തെരഞ്ഞെടുപ്പ് കമ്മീഷനും പിഴവ് സംഭവിക്കുന്നുവോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അല്ലെങ്കില്‍ വിരമിക്കലിന് അപേക്ഷിച്ച ഒരു അധ്യാപിക എങ്ങിനെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തുക?
ആര്. ബിന്ദുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി വിവാദങ്ങള്‍ ഉണ്ടായിരുന്നു. സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ഭാര്യ എന്ന നിലയിലാണ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. ബിന്ദുവിനെ ശ്രീ കേരളവര്മ്മകോളെജില് വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതിന് പിന്നിലും ആരോപണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കേരളവര്‍മ്മ കോളെജ് പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: