ന്യൂദല്‍ഹി: അനധികൃതമായി ഭൂമാഫിയ കൈയ്യടക്കി വച്ചിരുന്ന യുപി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള ആറേക്കര്‍ ഭൂമി തിരിച്ചുപിടിച്ച് യോഗി സര്‍ക്കാര്‍. ദല്‍ഹിയിലെ മദന്പൂരിലാണ് സംഭവം. ഉത്തര്‍പ്രദേശ് ജലവിതരണ വകുപ്പിന്റെ കീഴിലുള്ള വസ്തു വര്‍ഷങ്ങളായി ഭൂമാഫിയ പിടിച്ചടക്കി വച്ചിരിക്കുകയായിരുന്ന സര്‍ക്കാര്‍ വസ്തുവാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം തിരിച്ചുപിടിച്ചത്. സ്ഥലത്തെ അനധികൃത നിര്‍മ്മിതികള്‍ ഇടിച്ചുനിരത്തുകയും ചെയ്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശാനുസരണം ഭൂമാഫിയക്കെതിരെ ജലവിതരണ വകുപ്പിന്റെ ശക്തമായ നടപടി. ദല്‍ഹിയില്‍ ഭൂ മാഫിയ കൈയ്യടക്കിവച്ചിരുന്ന ജലവിതരണ വകുപ്പിന്റെ ആറേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റമുക്തമാക്കിയിരിക്കുന്നു. കയ്യേറ്റം ഒഴിപ്പിക്കുന്ന വീഡിയോക്കൊപ്പം യുപി ജല്‍ശക്തി വകുപ്പ് മന്ത്രി ഡോ. മഹേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു.
അധികാരമേറ്റ ശേഷം സര്‍ക്കാര്‍ ഭൂമികള്‍ കയ്യേറ്റങ്ങളില്‍ നിന്നും ഒഴിപ്പിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയിരുന്നു. ദൈനംദിന പ്രവര്‍ത്തനം വിലയിരുത്താനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലും സ്ഥാപിച്ചു. ജില്ലാ തലത്തിലുള്ള ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ ഈ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി. ഇത്തരത്തില്‍ 67000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുകയും പൊതു ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാന്‍ യുവജനക്ഷേമ, കായിക വകുപ്പുകള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: