ലക്നൗ: ഭൂമാഫിയ കയ്യേറിയ ആറേക്കര്‍ ഭൂമി തിരിച്ചുപിടിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ന്യൂദല്‍ഹിയിലെ സരിതാ വിഹാറിലുള്ള മദന്‍പൂര്‍ ഖാദര്‍ ഗ്രാമത്തിലെ യുപി ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് വീണ്ടെടുത്തത്. ജലസേചന വകുപ്പ് സ്ഥലനമ്പര് ‘612’ രേഖപ്പെടുത്തിയ ശേഷം മദന്‍പൂരിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുകയായിരുന്നു. ‘612’ പ്രകാരം ആറേക്കര്‍ ഭൂമിയാണ് കൈവശമുണ്ടായിരുന്നത്.
യുപി ജലസേചന വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായി കയ്യേറിയവരെ ഒഴിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജലശക്തി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കയ്യേറ്റക്കാരില്‍നിന്ന് ജലസേചന വകുപ്പിന്റെ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് തുക്കമായെന്ന് യുപി ജലശക്തി മന്ത്രി മഹേന്ദ്ര സിംഗ് ട്വീറ്റലൂടെ അറിയിച്ചു.
സ്ഥലത്തെ നിയമവിരുദ്ധ നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റുന്ന വീഡിയോയും അദ്ദേഹം പങ്കിട്ടു. 2017-ല്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പൊതു-സ്വകാര്യ ഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ആന്റി ലാന്റ് മാഫിയ ടാസ്ക് ഫോഴ്സിന് രൂപം നല്‍കിയിരുന്നു. 67,000 ഏക്കര്‍ ഭൂമി ടാസ്ക് ഫോഴ്സ് ഇതുവരെ തിരിച്ചുപിടിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: