തിരുവനന്തപുരം : കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായി വെബ് കാസ്റ്റിങ്ങിന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം. കള്ളവോട്ട് പരാതി ഉയര്‍ന്ന രണ്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ്ങിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളുമാണ് വെബ്കാസ്റ്റ് ചെയ്യുന്നതെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
കഴിഞ്ഞ തവണ പത്ത് ശതമാനമായിരുന്ന വൈബ് കാസ്റ്റിങ്ങ് ഇത്തവണ അമ്പത് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കള്ളവോട്ട് നടക്കുന്നതായി പരാതി ഉയരുന്ന എല്ലാ ബൂത്തുകളിലും ഇത്തവണ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും.
ഇരട്ടവോട്ടുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ചില ഉദ്യോഗസ്ഥരുടെ ഇടപെടലുകളും ഇരട്ടവോട്ടിന് പിന്നിലുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: