പ്രളയത്തിലാണ്ടുപോയ ഒരു നാടിനെ സ്നേഹം കൊണ്ടും സേവനം കൊണ്ടും വീണ്ടെടുക്കാന്‍ മുന്നില്‍ നടന്ന പ്രിയപ്പെട്ടവന് വേണ്ടിയാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ തുടിക്കുന്നത്. ഭരണകൂടവും പകച്ചുനിന്ന കാലമായിരുന്നു അത്. എ.വി. ഗോപകുമാറെന്ന കരുത്തനായ സംഘാടകന്റെ കരുതലെത്രയെന്ന് ജനമറിഞ്ഞ കാലം. സ്വന്തം വീട് പ്രളയത്തില്‍ അകപ്പെട്ടിട്ടും ജീവന് പോലും പണയം വച്ച് രക്ഷാ പ്രവര്‍ത്തങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ ജനനായകന്, കാലം കാത്തുവെച്ച സാരഥിയായി എം.വി. ഗോപകുമാര്‍ ചെങ്ങന്നൂരില്‍ വോട്ട് തേടുമ്പോള്‍ നാട് വരവേല്‍ക്കുന്നത് ഹൃദയം നല്‍കിയാണ്.
പ്രളയത്തില്‍ പകച്ചു പോയ ജനങ്ങള്‍ക്കു മുമ്പിലേക്ക് രക്ഷാകവചമായാണ് ഗോപകുമാറും കൂട്ടുകാരുമെത്തിയത്. മരണത്തിന്റെ മുന്നില്‍ നിന്ന് ഒരു നാടിനെ സുരക്ഷയുടെ തീരത്തെത്തിക്കുകയായിരുന്നു അവര്‍. ഈ സമയം ചെങ്ങന്നൂരിന്റെ എംഎല്‍എ സുരക്ഷിത കേന്ദ്രത്തിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ നിലവിളിക്കുകയായിരുന്നു.
പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ മുതവഴി അഞ്ചാം വാര്‍ഡില്‍ 119-ാം നമ്പരിലുള്ള അങ്കണവാടി വര്‍ഷങ്ങളായി വാടകകെട്ടിടത്തിലായിരുന്നു. പിന്നീട് മുതവഴി മഹാത്മാ അയ്യന്‍കാളി കമ്മ്യൂണിറ്റി ഹാളിലേക്ക് അത് മാറി. കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ സ്വന്തമായി ഒരു അങ്കണവാടിക്കെട്ടിടം എന്നത് അമ്മമാരുടെയും നാട്ടുകാരുടെയും ആവശ്യമായി ഉയര്‍ന്നു. വാര്‍ഡ് മെമ്പറായിരുന്ന ഗോപകുമാറിന്റെ ശ്രമഫലമായി അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും ഏഴ് ലക്ഷം രൂപ അനുവദിച്ചു. സ്ഥലം ലഭിക്കാത്തത് തടസ്സമായി.
മുന്നുംപിന്നും നോക്കാതെ എം.വി. ഗോപകുമാര്‍ മൂന്നര സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി. ദ്രുതഗതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് അങ്കണവാടി ആരംഭിച്ചു. ജനപ്രതിനിധി എന്തായിരിക്കണമെന്ന് ജീവിതം കൊണ്ട് കാണിക്കുകയായിരുന്നു ഗോപകുമാര്‍.
ഗോപകുമാറിനെ കെട്ടിപ്പിടിച്ച് നെറുകയില്‍ മുത്തം കൊടുക്കുകയാണ് മുത്തശ്ശിമാര്‍. അനുഗ്രഹവര്‍ഷമാണ് എങ്ങും. തൊഴുകൈകളോടെ സ്വീകരിക്കുന്ന വീട്ടമ്മമാര്‍, മാലയിട്ടും ഷാള്‍ അണിയിച്ചും സ്വീകരിക്കുന്ന ഗൃഹനാഥന്മാര്, താമരപ്പൂക്കള്‍ നല്കുന്ന കുട്ടികള്‍… ഇതൊരു സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന സ്വീകരണമല്ല. മറിച്ച് തങ്ങളുടെ മകനെ, സഹോദരനെ, സുഹൃത്തിനെ അവര്‍ ഹൃദയത്തോടു ചേര്‍ക്കുകയാണ്.
ആചാര സംരക്ഷണത്തിനായി നിലകൊണ്ടതിലടക്കം 21 കേസുകളാണ് എം.വി. ഗോപകുമാറിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. അയ്യന്റെ പോരാളിയായി ഗോപകുമാറെന്ന പേര് വിശ്വാസികളുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. ചുവപ്പ് മായുകയാണ് ചെങ്ങന്നൂരില്‍. ജനപ്രിയനായ നേതാവിന് വേണ്ടി നാട് കാവിയണിയുന്നു. നാട് അറിയുന്ന, നാടിനെ അറിയുന്ന…. പരസ്യവാചകമല്ല ചെങ്ങന്നൂരിനത്. ഹൃദയത്തില്‍ നിന്ന് അവര്‍ വിളിച്ചുചൊല്ലുന്ന സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഉറപ്പാവുകയാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് കൂടിയായ എം.വി. ഗോപകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: