ഒല്ലൂരില്‍ ബിജെപിയുടെ മുഖ്യവക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന് മത്സരം ഇടത് വലത് രാഷ്ട്രീയക്കാരോടുള്ള ചോദ്യം ചെയ്യല്‍ കൂടിയാണ്. ഇത്രകാലം നാടിനെ വഞ്ചിച്ചവരോട് എണ്ണിയെണ്ണി ചോദിക്കുകയാണ് ഗോപാലകൃഷ്ണന്. ജനത്തിന്റെ മനമറിഞ്ഞ ഒന്‍പത് ചോദ്യങ്ങള്‍.
- മലയോര കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കാമെന്ന് 2016 ലെ വാഗ്ദാനം എന്തേ പാലിക്കാത്തത്?
- പുഴയും കായലും അണകെട്ടുകളുമുള്ള ഒല്ലൂര്‍ മണ്ഡലത്തില്‍ എന്തുകൊണ്ട് കുടിവെള്ള ക്ഷാമം പരിഹരിച്ചില്ല…?
- ആദിവാസികളടക്കമുള്ള സാധാരണക്കാര്‍ക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി തുടങ്ങാന്‍ പറ്റാഞ്ഞതെന്തേ.?
- ഭവനരഹിതമുക്ത മണ്ഡലം ആകുമെന്ന് പറഞ്ഞിട്ട് എന്തേ പാവപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ നല്‍കാഞ്ഞത്?
- പരമ്പരാഗത വ്യവസായങ്ങളെയും അനുബന്ധ മേഖലകളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നു പറഞ്ഞിട്ട് എന്തേ സംരക്ഷിച്ചില്ല? വനവും നദിയും വയലും മലയും ഉള്‍കൊള്ളുന്ന ഒല്ലൂര്‍ നിയോജക മണ്ഡലത്തെ എന്തു കൊണ്ടു ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ സാധിച്ചില്ല?
- 280 കോടി ഒരു വര്‍ഷം ഫണ്ട് ആയി ലഭിക്കുന്ന കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണങ്ങള്‍ മരവിച്ചു പോയതെന്തേ?
- ഒല്ലുകര, മാടകത്തറ, പാണഞ്ചേരി മണ്ണുത്തി ഭാഗങ്ങളില്‍ വസിക്കുന്ന തദ്ദേശീയര്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ ആനുകൂല്യങ്ങള്‍ നല്‍കാത്തത് എന്തുകൊണ്ട്?
- കാര്‍ഷിക സര്‍വകലാശാലയിലെ മെറിറ്റ് അടിസ്ഥാനത്തില്‍ നിയമങ്ങള്‍ നടക്കേണ്ടതിനു പകരം പിന്‍വാതില്‍ നിയമനം നടത്തിയത് എന്തുകൊണ്ട്?
- വളക്കാവ് ബിഎസ്എഫ് കേന്ദ്രത്തില്‍ ആധുനിക സജ്ജീകരണനങ്ങളോട്കൂടിയ ആശുപത്രി നിര്‍മിക്കാമെന്നു ബിഎസ്എഫ് അറിയിച്ചിട്ടും ഒല്ലൂര്‍ എംഎല്‍എ അതിനുള്ള അനുമതിയും നടപടിയും കൈക്കൊള്ളാഞ്ഞത് എന്തു കൊണ്ട്?
ഒല്ലൂരുകാര്‍ ഇത്രകാലം അടക്കിപ്പിടിച്ച ചോദ്യങ്ങളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉന്നയിക്കുന്നത്. തങ്ങള്‍ക്ക് ചോദിക്കാനും പറയാനും ഒരാളുണ്ടായി എന്ന ആത്മവിശ്വാസമാണ് ഓരോ സ്വീകരണയോഗങ്ങളിലും ജനങ്ങളില്‍ പ്രകടമാകുന്നത്. ഒല്ലൂരില്‍ ഗോപാലകൃഷ്ണനുയര്ത്തുന്ന ഒന്‍പത് ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പിന്റെ അജണ്ട നിര്‍ണയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: