ചെന്നൈ: ഐപിഎല്‍ 2021 സീസണിനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ജഴ്‌സി പുറത്ത്. ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് പുതിയ ജേഴ്‌സി അവതരിപ്പിച്ചത്. എന്നാല്‍, ഇതിനു പിന്നാലെ ചില മതമൗലിക വാദികളും ആക്റ്റിവിസ്റ്റുകളും ധോണിക്കെതിരേ രംഗത്തെത്തി. സൈനികര്‍ക്ക് ആദരമര്‍പ്പിക്കാനായി ചുമലില്‍ സൈനിക യൂണിഫോമിന്റെ ഡിസൈന്‍ ആലേഖനം ചെയ്ത ജേഴ്‌സി കണ്ട് കലിതുള്ളിയാണ് ഇവര്‍ ധോണക്കെതിരേ രംഗത്തെത്തി. സൈനിക യൂണിഫോം ചിഹ്നം ജഴ്‌സിയില്‍ ഉള്‍പ്പെടുത്തിയതോടെ ധോണി സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണെന്നാണ് ഇത്തരക്കാരുടെ വാദം. ധോണിയുടെ രാഷ്‌ട്രീയം ക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മതമൗലിക വാദികള്‍ രംഗത്തെത്തിയത്. എന്നാല്‍, ജഴ്‌സി പുറത്തുവന്നതോടെ ധോണിയോടുള്ള ആരാധന വര്‍ധിച്ചെന്ന് അറിയിച്ച് നിരവധി സൈനികരും ആരാധകരും മറുപടിയുമായി രംഗത്തെത്തി. ചെന്നൈ ടീം നായകനായ ധോണി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്. കേണലാണ്.
നമ്മുടെ സൈനികരുടെ നിസ്വാര്‍ത്ഥ സേവനത്തെക്കുറിച്ച് ആരാധകരെ ബോധവാന്‍മാരാക്കുക എന്നതാണ് ജേഴ്‌സിയിലെ സൈനിക ഡിസൈന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. സൈനികരാണ് രാജ്യത്തിന്റെ യഥാര്‍ഥ ഹീറോകളെന്നും അവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ജേഴ്‌സിയിലെ സൈനിക ഡിസൈനെന്നും കാശി വിശ്വനാഥന്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: