കൊച്ചി: കൊച്ചിയില്‍നിന്ന് രാജ്യത്തെ ആദ്യ ലക്ഷ്വറി സില്‍ക്ക് ബ്രാന്‍ഡ്. വര്‍ണാഭമായ ചടങ്ങില്‍ ബീന കണ്ണന് സിഗ്നേച്ചര്‍ ലക്ഷ്വറി ബ്രാന്‍ഡ് അവതരിപ്പിച്ചു. ഇന്ത്യന്‍ പട്ടിന്റെ പാരമ്പര്യവുംആധുനിക ഡിസൈനും ചേര്‍ത്ത വിസ്മയങ്ങളാണ് ഈ ബ്രാന്ഡുവഴി ശീമാട്ടിയിലൂടെ ബീനാ കണ്ണന് ലോകശ്രദ്ധയിലെത്തിക്കുന്നത്.
ബീനാ കണ്ണന് ബ്രാന്‍ഡിന്റെ അവതരണ പരിപാടിയില്‍ ഇന്ത്യയിലെ പ്രമുഖരായ 21 മോഡലുകള്‍ ബീനാ കണ്ണന്റെ ഏറ്റവും ആകര്‍ഷണീയമായ ഡിസൈനുകളണിഞ്ഞ് വേദിയില്‍ തിളങ്ങി. ഇന്ത്യയിലെ ആദ്യത്തെ ~ാഗ്ഷിപ്പ് ലക്ഷ്വറി ഫാഷന്‍ മ്യൂസിയവും ബീനാ കണ്ണന് അവതരിപ്പിച്ചു. 17,500 അടി വിസ്തൃതിയില്‍ തീര്‍ത്ത സ്റ്റോര്‍ കം മ്യൂസിയം ലോകത്തിലെ വിവിധ കലാരൂപങ്ങളുടെ സംഗമ സ്ഥാനമാണ്.
ബീനാ കണ്ണന് അവതരിപ്പിക്കുന്ന തീം-തിയോഡോറ- വനിതകളുടെ അവകാശങ്ങള്‍ക്കായി ചരിത്രത്തിലാദ്യമായി പോരാടിയിരുന്ന ബൈസന്റൈന്‍ ചക്രവര്‍ത്തിനിയുടെ സ്മരണയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഈ പ്രൗഢമായ ബ്രാന്‍ഡ് അവതരണത്തിലൂടെ, എന്റെ സിഗ്നേച്ചര്‍ ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് ഞാനെന്ന് ബീനാ കണ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: