കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. കേസില്‍ വാദം കേള്‍ക്കുന്നത് വരെ തുടര്‍ നടപടി പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനൂള്ള ഗൂഢാലോചനയാണ്. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഢാലോചനയാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. കേസില്‍ നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സിബിഐക്ക് വിടാനും ഇഡി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്കാന് ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്ന സുരേഷിനെ നിര്ബന്ധിച്ചെന്നാരോപിച്ചാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം പ്രഹസനം ആണ്. വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താന്‍ പോലും തയ്യാറായിട്ടില്ല. അതിനാല്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: