Categories: Kerala

നാമജപ ഘോഷയാത്രയ്‌ക്ക് ആളെകൂട്ടുന്നത് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസില്‍ മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങണമെന്നും എം.എം.മണി

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം ഇപ്പോള്‍.

Published by

തൊടുപുഴ: ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പരിഹാസവുമായി മന്ത്രി എം എം മണി. വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാട് യുഡിഎഫിനെ സഹായിക്കാനാണ്. നാമജപ ഘോഷയാത്രയ്‌ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരന്‍ നായരാണ്. സുകുമാരന്‍നായര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങണമെന്നും എം എം മണി പരഹസിച്ചു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം ഇപ്പോള്‍. കോടതിയുടെ വിധി വന്നതിന് ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും. സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് കൂട്ടായ ആലോചനയ്‌ക്ക് ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുക. അതുവരെ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും എം എം മണി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക