കല്‍പ്പറ്റ: 1826 മുതല്‍ ഫോറസ്റ്റ് ഭൂമിയില്‍ കൃഷി ചെയ്തും താമസിച്ചും വരുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചു. 1914ല്‍ രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഭക്ഷ്യ ക്ഷാമം പരിഹരിക്കല്‍ പദ്ധതി പ്രകാരം കൃഷി ചെയ്തു വരുന്ന കര്‍ഷകര്‍ക്ക് നൂറ്റാണ്ട് കഴിഞ്ഞിട്ടും പട്ടയമോ, കൈവശരേഖയോ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ഫോറസ്റ്റ് ഭൂമിയില്‍ കുടിയിരുത്തിയവര്‍ക്ക് പട്ടയവും, വീടും സഞ്ചാര യോഗ്യമായ റോഡും അനുവദിക്കുക വന്യജീവികളില്‍ നിന്നും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ കര്‍ഷകര്‍ ഉന്നയിച്ചു . ഹിന്ദുഐക്യവേദി സെക്രട്ടറി എ.എം. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. ചെട്ടി സര്‍വീസ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി കെ.എന്‍. വാസു ഉദ്ഘാടനം ചെയ്തു. കെ.കെ. രാജന്, പി.ആര്. രവീന്ദ്രന് ,സി. ബാലകൃഷ്ണന്, കേശവന്‍ചെട്ടി മുതലായവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: