Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കണ്ണൂര്‍ അങ്ങനെയാണ് ഇപ്പോള്‍ ജയരാജന്‍

സ്വന്തമായി അഭിപ്രായമുള്ള നേതാവാണ് ജയരാജന്‍. ശ്രീനാരായണഗുരുവിനെ പോലും കുരിശിലേറ്റാന്‍ മടിയില്ലാത്ത ത്യാഗി. ശ്രീകൃഷ്ണജയന്തി ആഘോഷമാക്കിയ കമ്യൂണിസ്റ്റ്. സ്വന്തമായി ആര്‍മി ക്യാമ്പുകളുണ്ടാക്കി പരിശീലനം നല്‍കുന്ന നേതാവ്. ഇങ്ങിനെ തഴയാമോ?

ഉത്തരന്‍ by ഉത്തരന്‍
Mar 24, 2021, 05:00 am IST
in Main Article

ബംഗാളിലെ മാള്‍ഡ ജില്ല. കമ്യൂണിസ്റ്റ് ശക്തികേന്ദ്രം. അതാണ് കണ്ണൂര്‍ എന്ന് ഞങ്ങള്‍ സഖാക്കള്‍ ഊറ്റം കൊള്ളാറുണ്ട്. ചെങ്കൊടിയല്ലാതെ മറ്റൊരു നിറമുള്ള കൊടിയും ഉയര്‍ത്താനോ പാറിക്കാനോ അനുവദിക്കാത്ത ഒട്ടനവധി പാര്‍ട്ടി ഗ്രാമങ്ങളുള്ള ജില്ലയാണ് കണ്ണൂര്‍. ഈ ജില്ലയെ അങ്ങനെയാക്കി മാറ്റാന്‍ പ്രയത്‌നിച്ച ഒട്ടനവധി നേതാക്കള്‍ക്ക് ജന്മം നല്‍കിയ ജില്ല.

കൊലമരത്തില്‍ നിന്ന് ഇറങ്ങിവന്ന കെപിആര്‍ മുതല്‍ ഏറ്റവും ഒടുവില്‍ എം.വി. ജയരാജന്‍ വരെ പാര്‍ട്ടിയുടെ ചുക്കാനേന്തിയവരുടെ നാട്. അതിനിടയില്‍ എം.വി. രാഘവനുണ്ട്, പിണറായി വിജയനുണ്ട്, കോടിയേരി ബാലകൃഷ്ണനുണ്ട്, ഇ.പി. ജയരാജനുണ്ട്, പി. ജയരാജനുണ്ട്. നേതാക്കള്‍ക്ക് പലപ്പോഴും ഇളവ് ലഭിക്കാറുണ്ട്. നേതൃസ്ഥാനത്തിരിക്കാനും മത്സരിക്കാനുമെല്ലാം. പക്ഷേ പ്രതിയോഗികളെ വകവരുത്തുന്നതില്‍ ആസൂത്രണത്തില്‍ പിഴവൊട്ടും വരാതെ കാര്യം നടത്തുന്ന പി. ജയരാജന് പക്ഷേ, പാര്‍ട്ടിയുടെ അവഗണനയും അവഹേളനവും തുടരുകയാണ്. അത് കണ്ണുംപൂട്ടി അംഗീകരിക്കാന്‍ പി. ജയരാജന്റെ പട്ടാളത്തിന് സാധിക്കുന്നതേയില്ല.

പി. ജയരാജനെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ പിണറായി വിജയനാണെന്ന് ജയരാജന്റെ ആര്‍മിക്ക് ഉത്തമബോധ്യമുണ്ട്. കാരണങ്ങള്‍ നിരവധിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന്‍ മത്സരിച്ചത് വടകര പാര്‍ലമെന്റ് മണ്ഡലത്തിലാണ്. സഹോദരി സതീദേവി ജയിച്ച മണ്ഡലമാണിത്. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ പോലും ജയിക്കുന്ന മണ്ഡലം. എന്നിട്ടും അവിടെ പി. ജയരാജന്‍ തോറ്റു. അല്ലെങ്കില്‍ തോല്പിച്ചു. ജയിച്ചതോ കെ. മുരളീധരന്‍. പാര്‍ട്ടിയുടെ വോട്ട് മുരളീധരന് അനുകൂലമായി ചോര്‍ത്തിക്കൊടുത്തതാകാനേ വഴിയുള്ളൂ എന്ന് പിജെ ആര്‍മി ബലമായി വിശ്വസിക്കുന്നു.

കോട്ടയം ജില്ലാ സെക്രട്ടറി പാര്‍ലമെന്റ് ഇലക്ഷന് സ്ഥാനാര്‍ത്ഥിയായത് സെക്രട്ടറി സ്ഥാനം ഒഴിയാതെയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായപ്പോള്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടു. പകരം സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സെക്രട്ടേറിയറ്റിലിരുന്ന് ഭരിച്ച എം.വി. ജയരാജനെ സെക്രട്ടറിയാക്കി. കോട്ടയം ജില്ലാ സെക്രട്ടറിക്ക് ഏറ്റുമാനൂരില്‍ ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം കിട്ടി. പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതുമില്ല.

സ്വന്തമായി അഭിപ്രായമുള്ള നേതാവാണ് ജയരാജന്‍. ശ്രീനാരായണഗുരുവിനെ പോലും കുരിശിലേറ്റാന്‍ മടിയില്ലാത്ത ത്യാഗി. ശ്രീകൃഷ്ണജയന്തി ആഘോഷമാക്കിയ കമ്യൂണിസ്റ്റ്. സ്വന്തമായി ആര്‍മി ക്യാമ്പുകളുണ്ടാക്കി പരിശീലനം നല്കുന്ന നേതാവ്. ഇങ്ങിനെ തഴയാമോ? ചോദ്യം പ്രസക്തമാണ്.

പണ്ട്. എന്നുപറഞ്ഞാല്‍ പത്തു നാല്പത് വര്‍ഷം മുമ്പ് തലശേരി ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി എം.വി. രാജഗോപാലന്‍ മാസ്റ്ററായിരുന്നു. കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവാണ് രാജഗോപാല്‍. ഒറ്റരാത്രികൊണ്ട് സഖാക്കള്‍ ചുമരായ ചുമരിലെല്ലാം ചിഹ്‌നം വരച്ചു. സഖാവ്  എംവിആറിനെ വിജയിപ്പിക്കണമെന്നും. പോരെ പൂരം. അന്ന് സിപിഎമ്മിലെ പ്രമാണി എം.വി. രാഘവനായിരുന്നല്ലോ. തലശേരി വഴി കണ്ണൂര്‍ക്ക് പോകവെ എം.വി. രാഘവന്റെ കണ്ണില്‍ ചുമരെഴുത്ത് പെട്ടു. ഒറ്റരാത്രികൊണ്ട് ചുമരെഴുത്ത് മായ്‌ക്കാന്‍ ഉത്തരവ്. സിപിഎമ്മില്‍ ഒരു എംവിആര്‍ മതി എന്നായിരുന്നു അത്.

ഇപ്പോള്‍ സിപിഎമ്മില്‍ ക്യപ്റ്റന്‍ ഒന്നുമതി എന്നായി. അതാണ് പിണറായി വിജയന്‍. സഹിക്കാന്‍ പറ്റുമോ പിജെ ആര്‍മിക്ക്.

പി. ജയരാജനെ വെട്ടിനിരത്തിയ പിണറായി വിജയന്റെ നീക്കത്തിനെതിരേ കലാപവുമായി ജയരാജന്‍ അനുകൂലികള്‍. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ജയരാജന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. സിപിഎം ജില്ലാ നേതൃത്വത്തെ പോലും ഞെട്ടിപ്പിച്ച് കൊണ്ടാണ് ജയരാജന്‍ അനുകൂലികളുടെ നീക്കം.  

‘ഞങ്ങടെ ഉറപ്പാണ് പിജെ’ എന്നാണ് ബോര്‍ഡിലെ വാചകം. നേരത്തെ പി ജെ ആര്‍മി എന്ന പേരില്‍ ഫേസ്ബുക്ക് പേജില്‍ പി ജയരാജനെ അനുകൂലിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പോരാളികള്‍ എന്ന പേരിലാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.  

വി.എസ്. അച്യുതാനന്ദനു ശേഷം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പിണറായി വിജയന്റെ വെട്ടിനിരത്തിലിന് ഇരയായി മാറിയിരുന്നു പി. ജയരാജന്‍. കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്കാതെ ജയരാജനെ ഒതുക്കിയതില്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. പാര്‍ട്ടിയില്‍ തന്നേക്കാള്‍ ശക്തനായാലോ എന്ന ഭയത്താലാണ് പി. ജയരാജനെ സീറ്റ് നല്കാതെ പിണറായി ഒതുക്കിയത്. മാത്രമല്ല, കണ്ണൂരില്‍ പി. ജയരാജന്‍ അണികള്‍ക്കിടയില്‍ തന്നേക്കാള്‍ ശക്തനായെന്ന ഭയവും പിണറായിയെ കുറച്ചുകാലമായി അലട്ടിയിരുന്നു. ഇതാണ് വെട്ടിനിരത്തലിന് കാരണമായത്.

സീറ്റ് നിഷേധിച്ചു എന്നതിനപ്പുറം പാര്‍ട്ടി യിലെ പ്രമുഖനായ നേതാവിനെ സ്റ്റാര്‍ ക്യാമ്പെയ്‌നര്‍ പട്ടികയില്‍ നിന്നു പോലും സിപിഎം ഒഴിവാക്കി. സീതാറാം യെച്ചൂരിയില്‍ തുടങ്ങി യുവ നേതാവായ എ.എ. റഹീം വരെ മുപ്പതോളം നേതാക്കള്‍ ക്യാമ്പെയിന്റെ ഭാഗമായുള്ള പ്രാസംഗികരുടെ പട്ടികയില്‍ ഇടംപിടിച്ചപ്പോഴാണ് മുതിര്‍ന്ന് നേതാവായ പി. ജയരാജനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു പോലും മാറ്റിനിര്‍ത്തുന്നത്. സഹിക്കാന്‍ പറ്റുന്നതാണോ ഇമ്മാതിരികാര്യങ്ങള്‍.

Tags: kannurപി ജയരാജന്‍cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.