ന്യൂദല്‍ഹി: അപായകരമായ തോതില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പൊതു സ്ഥലങ്ങളിലെ ഹോളി ആഘോഷം മുംബൈയും ദല്‍ഹിയും നിരോധിച്ചു.
കോവിഡ് 19 കേസുകള്‍ അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 28, 29 തീയതികളില്‍ പൊതുസ്ഥലങ്ങളിലെ ഹോളി ആഘോഷം നിരോധിച്ചതായി മുംബൈ കോര്പറേഷന് അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
മാര്‍ച്ച് 23ന് മുംബൈയില്‍ 28,699 പുതിയ കോവിഡ് 19 കേസുകളാണ് ഉണ്ടായത്. ഇതില്‍ എട്ട് പേര് മരിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം ആയിരം കോവിഡ് കേസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: