കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് റോഡ് ഷോകള്‍. പ്രവര്‍ത്തകരെയും വാഹനങ്ങളെയും നിരത്തുകളില്‍ അണിനിരത്തിയുള്ള രാഷ്‌ട്രീയപാര്‍ട്ടികളുടെ റോഡ് ഷോകള്‍ പലപ്പോഴും അടിയന്തര സേവനങ്ങള്‍ക്കുപോലും തടസം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ചൊവ്വാഴ്ച ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ റോഡ് ഷോയ്‌ക്ക് ഇടയിലേക്ക് പെട്ടെന്നൊരു ആംബുലന്‍സ് കടന്നുവന്നപ്പോള്‍ വ്യത്യസ്തമായ കാഴ്ചയ്‌ക്കാണ് എല്ലാവരും സാക്ഷിയായത്.
റോഡില്‍ തിങ്ങിനിറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരോട് ആംബുലന്‍സിനായി വഴിയൊരുക്കാന്‍ നദ്ദ ഉടന്‍തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. ‘അംബുലന്‍സിന് വഴിയൊരുക്കൂ, ആരും തടസപ്പെടുത്തരുത്’ എന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. തുടര്‍ന്ന് ആംബുലന്‍സ് കടന്നുപോയി. പിന്നീട് കരഘോഷം മുഴക്കിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നദ്ദയെ അഭിനന്ദിച്ചത്. പശ്ചിമ മിഡ്‌നാപൂരിലായിരുന്നു റോഡ് ഷോ.
















