മുംബൈ: ഡാന്‍സ് ബാറുകളില്‍ നിന്നും മാസം തോറും 100 കോടി വീതം വസൂലാക്കാനുള്ള ആഭ്യന്തരമന്ത്രിയുടെ നീക്കം പുറത്തായതിന് പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനും ആഭ്യന്തരമന്ത്രിയുടെ അറിവോടെ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് ഫഡ്നാവിസ്.
ഈ അഴിമതി സംബന്ധിച്ച 6.3 ജിബി ഡേറ്റയും മറ്റ് രേഖകളും കൈവശമുണ്ടെന്നും ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുമെന്നും ഫഡ്നാവിസ് വിശദമാക്കി. ഇക്കാര്യത്തില്‍ ശിവസേനക്കാരനായ മഹാരാഷ്ട്ര മുഖ്യമന്ത്രി നിസ്സഹായനാണെന്നും ഫഡ്നാവിസ് ആരോപിക്കുന്നു. ഇതോടെ ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി മഹാരാഷ്ട്രയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് വഴി വന്‍ അഴിമതി നടത്തുകയാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഭരണചക്രം തിരിക്കുന്ന ശിവസേനക്കാരനായ മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്ക്ക് ചെറുവിരലനക്കാന്‍ പോലും ആവുന്നില്ല.
ഐപിഎസ് ഉദ്യോഗസ്ഥരുടെയും ഐപിഎസുകാരല്ലാത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും വന്‍ റാക്കറ്റ് ആഭ്യന്തരമന്ത്രിയായ ദേശ്മുഖിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നതായാണ് ഫഡ്നാവിസ് ആരോപിക്കുന്നത്. പൊലീസ് സേനയിലുള്ള ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതും പൊലീസില്‍ പ്രധാന പദവികളില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നല്‍കുന്നതും ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ഈ റാക്കറ്റാണെന്നും ആരോപിക്കപ്പെടുന്നു. ഈ വന്‍ അഴിമതിയെക്കുറിച്ച് 2020 ആഗസ്തില്‍ മുന്‍ ഡിജിപിയായ സുബോധ് ജയ്സ്വാള്‍ താക്കീത് ചെയ്യുകയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഈ പൊലീസിലെ സ്ഥലംമാറ്റ-സ്ഥാനക്കയറ്റ റാക്കറ്റിനെക്കുറിച്ചുള്ള കാള്‍ രേഖകളടക്കമുള്ള തെളിവുകളുമായി ഇന്റലിജന്‍സ് കമമീഷണര്‍ മഹാരാഷ്ട ഡിജിപിയ്ക്ക് 2020 ആഗസ്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് ഡിജിപി ഈ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിയ്ക്ക് അയച്ചുകൊടുത്തു. പിന്നീട് ഇദ്ദേഹം ഒരു വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്ക്ക് അയച്ചുകൊടുത്തു.
മുഖ്യമന്ത്രി ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതല്ലാതെ നടപടിയൊന്നുമെടുത്തില്ലെന്നും ഫഡ്നാവിസ് പറയുന്നു. പകരം മുഖ്യമന്ത്രി തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ രക്ഷിയ്ക്കാന്‍ ഈ വ്ിമര്ശനങ്ങളെല്ലാം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തുന്നു. മുന്‍ ഡിജിപി ജയ്സ്വാളിനെ സംബന്ധിച്ചിടത്തോളം ഇത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ട് അദ്ദേഹം ട്രാന്‍സ്ഫര്‍ വാങ്ങി കേന്ദ്രസര്‍വ്വീസിലേക്ക് പോയി.
തന്റെ കയ്യിലുള്ള രേഖകളും 6.3 ജിബി ഡേറ്റയുമായി താന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറിയെ കാണുമെന്നും ഫഡ്നാവിസ് പറഞ്ഞു. ഈ രേഖകള്‍ വൈകാതെ പൊതുജനത്തിനായി പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: