ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ വിതരണത്തിന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. 45 വയസ്സ് മുതലുള്ളവര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. നിലവില്‍ 65 വയസ്സ് മുതലുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സ് മുതലുള്ളവര്‍കുമാണ് വാക്‌സിന്‍ നല്‍കുന്നത്.
കൊവിഡ് പ്രതിരോധത്തിന് മുന്‍നിരയിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ മുന്‍നിര പോരാളികള്‍ക്ക് മാത്രമായിരുന്നു വാക്‌സിന്‍. വാക്‌സിനേഷൻ ഡ്രൈവ് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം 120 മില്യൺ കൊറോണ വാക്‌സിനുകൾ നിർമ്മാണ കമ്പനികളോട് ആവശ്യപ്പെട്ടു. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
120 മില്യൺ വാക്‌സിൻ ഡോസുകളാണ് രാജ്യത്തെ വാക്‌സിൻ നിർമ്മാണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 100 മില്യൺ കൊവിഷീൽഡ് വാക്‌സിനും 20 മില്യൺ കൊവാക്‌സിനും ആണ്. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് വാക്‌സിൻ നിർമ്മിക്കുന്നത്. കൊവാക്‌സിൻ ഭാരത് ബയോടെക്കും. ജൂലായ് അവസാനത്തോടെ രാജ്യത്തെ 300 മില്യൺ ജനങ്ങൾക്ക് കുത്തിവെപ്പ് നടത്താനാണ് സർക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: