മാഡ്രിഡ്: ബാഴ്സയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ്് ലയണല്‍ മെസി സ്വന്തമാക്കിയ മത്സരത്തില്‍ ബാഴ്സലോണ, റയല്‍ സോസിഡാഡിനെ ഗോള്‍ മഴയില്‍ മുക്കി. ലാ ലിഗയില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് മെസിയുടെ ബാഴ്സ സോസിഡാഡിനെ തോല്‍പ്പിച്ചത്. ബാഴ്സയ്ക്കായി മെസിയുടെ 768-ാം മത്സരമാണിത്. ഇതോടെ 767 മത്സരങ്ങള്‍ കളിച്ച സാവി ഹെര്‍ണാണ്ടസിന്റെ റെക്കോഡ് പഴങ്കഥയായി.
മത്സരത്തില്‍ മെസി രണ്ട് ഗോളുകള്‍ നേടി. 56, 89 മിനിറ്റുകളിലാണ് മെസി ലക്ഷ്യം കണ്ടത്. സെര്‍ജിനോ ഡെസ്്റ്റും രണ്ട് ഗോളുകള്‍ നേടി. ഗ്രീസ്മാനും ഡെംബെലേയും ഓരോ ഗോള്‍ അടിച്ചു. ബാറന്റ്സീയയാണ് സോസിഡാഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ലാ ലിഗയില്‍ ബാഴ്സലോണയുടെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. എവേ മത്സരങ്ങളില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയവും. ഈ വിജയത്തോടെ ബാഴ്സലോണ പോയിന്റ് നിലയില്‍ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇരുപത്തിയെട്ട് മത്സരങ്ങളില്‍ അവര്ക്ക്് അറുപത്തിരണ്ട്് പോയിന്റുണ്ട്. 28 മത്സരങ്ങളില്‍ 60 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് തൊട്ടു പിന്നില്‍. അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. അവര്‍ക്ക് 28 മത്സരങ്ങളില്‍ 66 പോയിന്റുണ്ട്. അത്ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് ഡിപോര്‍ട്ടിവോ അലാവസിനെ പരാജയപ്പെടുത്തി. വലന്‍സിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗ്രാന്ഡയെ മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: