Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതമേന്മ നിശ്ചയിക്കുമ്പോള്‍…

ഞാന്‍ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ എല്ലാവരും സ്‌ട്രെസ്സ് മാനേജ്‌മെന്റിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നത് പ്രത്യേകം ശ്രദ്ധയില്‍ പെട്ടിരുന്നു. എനിക്കിത് മനസ്സിലായില്ല, കാരണം ഏറെ പ്രാധാന്യമുള്ള മറ്റു കാര്യങ്ങളാണ് നമ്മള്‍ കൈകാര്യം ചെയ്യുക. ബിസിനസ്, കുടുംബം, പണം, സമ്പത്ത്, നമ്മുടെ കുട്ടികള്‍ എന്നിങ്ങനെ. എന്നാല്‍ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യുന്നത് എന്തിനാണ്?

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
Mar 23, 2021, 05:00 am IST
in Samskriti

മാനസിക പിരിമുറുക്കത്തെ അതിജീവിക്കാനും നിയന്ത്രിക്കാനും പ്രത്യേകം സമയം ചെലവിടേണ്ടതുണ്ടോ?  

ഞാന്‍ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ എല്ലാവരും സ്‌ട്രെസ്സ് മാനേജ്‌മെന്റിനെ കുറിച്ച്  സംസാരിച്ചു കൊണ്ടിരുന്നത് പ്രത്യേകം ശ്രദ്ധയില്‍ പെട്ടിരുന്നു. എനിക്കിത് മനസ്സിലായില്ല, കാരണം  ഏറെ പ്രാധാന്യമുള്ള മറ്റു കാര്യങ്ങളാണ് നമ്മള്‍ കൈകാര്യം ചെയ്യുക. ബിസിനസ്, കുടുംബം,  പണം, സമ്പത്ത്, നമ്മുടെ കുട്ടികള്‍ എന്നിങ്ങനെ. എന്നാല്‍  മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യുന്നത് എന്തിനാണ്?  

പിന്നീടാണ് എനിക്ക് മനസ്സിലായത് മാനസിക സംഘര്‍ഷം ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന അനുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.  യഥാര്‍ഥത്തില്‍ മാനസിക പിരിമുറക്കം നിങ്ങളുടെ ജീവിതത്തിന്റെ  ഭാഗമല്ല. നിങ്ങളുടെ ജോലിയുടെ പ്രകൃതം കൊണ്ടല്ല മാനസികസംഘര്‍ഷം ഉണ്ടാകുന്നത്. അവരുടെ ജോലി സംഘര്‍ഷഭരിതമാണെന്ന് എല്ലാവരും പറയുന്നുണ്ട്. ജോലിയില്ലാത്തവര്‍ക്കും അവരുടെ മാനസികാവസ്ഥ സംഘര്‍ഷഭരിതമാണ്. ജോലി കൊണ്ടു നിങ്ങള്‍ സംഘര്‍ഷം അനുഭവിക്കുന്നുണ്ടെങ്കില്‍ ജോലി നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകുമോ? ഇല്ല. അപ്പോള്‍, മാനസികസംഘര്‍ഷം നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യമല്ല. മാനസിക സംഘര്‍ഷം ഉണ്ടാകുന്നത് നിങ്ങളുടെ ജോലിയുടെ പ്രകൃതം കൊണ്ടോ, ജീവിത സാഹചര്യങ്ങള്‍ കൊണ്ടോ അല്ല. ഒരാള്‍ക്ക് സംഘര്‍ഷഭരിതമെന്നു തോന്നുന്ന സാഹചര്യത്തിലൂടെ ചിലപ്പോള്‍ മറ്റൊരാള്‍ വളരെ എളുപ്പത്തില്‍ കടന്നു  പോകും. മനസ്സ് സംഘര്‍ഷമാകുന്നത് നിങ്ങളുടെ ശരീരം, മനസ്സ്, വികാരങ്ങള്‍, ഊര്‍ജം തുടങ്ങി എല്ലാം നിങ്ങള്‍ക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാത്തത് കൊണ്ടാണ്. നിങ്ങള്‍ എങ്ങനെയോ ജീവിക്കുകയാണ്, അതു കൊണ്ട് എല്ലാം സംഘര്‍ഷഭരിതമാകുന്നു.  

പശ്ചാത്തലം മാറ്റുക മാനസിക സംഘര്‍ഷമെന്നാല്‍ നിങ്ങളുടെ ആന്തരിക സാഹചര്യം കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്‌മയാണ്, പുറത്തുള്ള സാഹചര്യങ്ങളെ കുറിച്ചുള്ളതല്ല. അടിസ്ഥാനപരമായി നിങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുന്നത്, നിങ്ങളുടെ ജീവിത പശ്ചാത്തലം മാറ്റുന്നത് കൊണ്ടാണ്. പ്രണയബദ്ധരാകുമ്പോള്‍ ചിലര്‍ക്ക് ഇത് സംഭവിച്ചേക്കാം. പ്രണയബദ്ധരാകുമ്പോള്‍ എല്ലാം വ്യത്യസ്തമാകുന്നു, കാരണം ജീവിത പശ്ചാത്തലം മാറിയിരിക്കുന്നു.  

അവര്‍ ഒരിക്കല്‍ പ്രണയത്തില്‍ നിന്നും പുറത്തു വന്നാല്‍, വീണ്ടും അവരുടെ ജീവിത പശ്ചാത്തലം മാറി അവര്‍ കഷ്ടപ്പെടുന്നു.  

ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള  പോലെ മാറ്റാന്‍ സാധിക്കില്ല. അതിന്  ജീവിക്കുന്ന സാഹചര്യങ്ങള്‍ കൂടി അനുവദിക്കണം. എന്തിന്റെയെങ്കിലും പശ്ചാത്തലം മാറ്റുകയെന്നത് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യമാണ്. അത് സാഹചര്യങ്ങള്‍ക്ക് അനുസൃതമല്ല.  

മൂന്നുപേര്‍ ഒരിടത്തിരുന്ന് ജോലി ചെയ്യുകയായിരുന്നു. മറ്റൊരാള്‍ വന്ന് ഒന്നാമത്തെ ആളോട് ചോദിച്ചു, ‘ഇവിടെ നിങ്ങള്‍ എന്താണ് ചെയ്യുന്നത്?; അയാള്‍ പറഞ്ഞു, ‘നിങ്ങള്‍ക്ക് കണ്ണു കാണില്ലേ? ഞാന്‍ കല്ല് വെട്ടുകയാണ്. ഇയാള്‍ രണ്ടാമത്തെ ആളോട് ചോദിച്ചു, ‘നിങ്ങള്‍ എന്താണിവിടെ ചെയ്യുന്നത്?’ അയാള്‍ പറഞ്ഞു, ‘എന്റെ വയര്‍ നിറയ്‌ക്കാനുള്ള കാര്യം. ഞാനിവിടെ വന്ന് അവര്‍ പറയുന്നതെന്തും ചെയ്യുന്നു.’ അയാള്‍ മൂന്നാമത്തെ ആളോട് പോയി ചോദിച്ചു, ‘നിങ്ങളെന്താണ് ഇവിടെ ചെയ്യുന്നത്?’ അയാള്‍ വളരെ സന്തോഷത്തോടെ എഴുന്നേറ്റു നിന്ന് പറഞ്ഞു, ‘ഞാനിവിടെ മനോഹരമായ ഒരു ക്ഷേത്രം പണിയുകയാണ്!’ അവര്‍ മൂന്നു പേരും ഒരേ കാര്യം തന്നെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്, എന്നാല്‍ അവരുടെ പ്രവൃത്തിയില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന അനുഭവം വളരെ വ്യത്യസ്തമായിരുന്നു.  

എല്ലാ മനുഷ്യര്‍ക്കും, അവര്‍ ജീവിതത്തില്‍ എന്തു തന്നെ ചെയ്താലും, ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും, അവര്‍ക്ക് ഈ മൂന്നു പശ്ചാത്തലങ്ങളില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. അതാണ് അവരുടെ ജീവിതമേന്മയെ നിശ്ചയിക്കുന്നത്, അവര്‍ ചെയ്യുന്ന കാര്യങ്ങളല്ല.  നിങ്ങള്‍ ഏതു പശ്ചാത്തലത്തില്‍ ആണോ ആ പ്രവൃത്തിക്കുന്നത്, അതാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലവാരം നിര്‍ണ്ണയിക്കുന്നത്.

Tags: life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.