ഒരു തുണ്ട് ഭൂമി വാങ്ങാത്ത സാങ്കേതിക സര്‍വകലാശാലയ്ക്ക് കഴിഞ്ഞ മാസം മുഖ്യമന്ത്രി ശിലപാകി. അവകാശിയില്ലാതെ ഒരു കല്യാണമണ്ഡപത്തിന്റെ ചുവരില്‍ ഇപ്പോഴും ചാരിവച്ചിട്ടുണ്ട് ആ ശിലാഫലകം. ഒരു ജനതയെ ഒന്നടങ്കം കോമാളിയാക്കിയതിന്റെ നിത്യസ്മാരകമായി.
നാടുമുഴുവന്‍ കൊട്ടിഘോഷിച്ച് കഴിഞ്ഞ മാസം 16നാണ് വിളപ്പില്‍ശാലയില്‍ വരാന്‍ പോകുന്നുവെന്ന് പറയപ്പെടുന്ന എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് മുഖ്യമന്ത്രി പിണറായിവിജയന് ശിലാസ്ഥാപനം നടത്തിയത്. കാട്ടാക്കട മണ്ഡലം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഉദ്ഘാടന മാമാങ്കം. വിളപ്പില്‍ശാല രോഹിണി കല്യാണമണ്ഡപം ഓഡിറ്റോറിയമായിരുന്നു വേദി.
ആയിരം കോടി മുതല്‍മുടക്കില്‍ സ്ഥാപിക്കപ്പെടുമെന്ന് പ്രചരിപ്പിച്ച സര്‍വകലാശാലയ്ക്കായി ഒരു സെന്റ് ഭൂമി പോലും വാങ്ങാതെ ആയിരുന്നു ഐ.ബി. സതീഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇടത് സര്‍ക്കാര്‍ ഈ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. വിളപ്പില്‍ പഞ്ചായത്തിലെ ചൊവ്വള്ളൂര്‍ വാര്‍ഡില്‍ 100 ഏക്കര്‍ ഭൂമിയില്‍ സര്‍വകലാശാല വരുന്നുവെന്നായിരുന്നു പ്രഖ്യാപനം. സാധാരണഗതിയില്‍ ഇത്തരമൊരു വലിയ സ്ഥാപനം ഉയരുന്ന ഭൂമിയില്‍ ശിലാഫലകം സ്ഥാപിക്കുക എന്നതാണ് പതിവ്. എന്നാല്‍ ഭൂമി ഏറ്റെടുക്കുക എന്ന പ്രാഥമിക നടപടി പോലും പൂര്‍ത്തീകരിക്കാത്തതിനാല്‍ തങ്ങളുടെ വസ്തുവില്‍ ശില പാകാന്‍ ചൊവ്വള്ളൂരില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നിശ്ചയിച്ച പ്രദേശത്തെ ഭൂവുടമകള്‍ സമ്മതിച്ചില്ല.
ഇതോടെ ഉദ്ഘാടന സദസില്‍ പ്രദര്‍ശിപ്പിച്ചു ശിലാഫലകം ഇപ്പോഴും മണ്ഡപത്തിനുള്ളിലെ ചുമരില്‍ ചാരിവച്ച നിലയിലുണ്ട്. ഇവിടെ നടക്കുന്ന ഓരോ സ്വകാര്യ പരിപാടികളിലും അനാഥമായ ഫലകം നോക്കുകുത്തി പോലെ നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: