- എന്തുകൊണ്ട് ബിജെപി
സഹകരിക്കുന്ന സര്‍ക്കാര്‍ വന്നാല്‍ കേരള വികസനം യാഥാര്‍ഥ്യമാകും. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസന പദ്ധതി തയാറാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാത്തിനും ഓരോ രീതിയാണ് വേണ്ടത്. മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ ബിജെപി ഭരണത്തിലുള്ളത്, ഇല്ലാത്തത് എന്ന വേര്‍തിരിവില്ലാതെ സഹായിക്കാനും വികസിപ്പിക്കാനും തയാറാണ്. വേണ്ടത് കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുക മാത്രമാണ്. നിര്‍ഭാഗ്യത്തിന് കേരളത്തിലെ സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം വച്ച് മോദി സര്‍ക്കാരിനോട് വിയോജിപ്പിലും സംഘര്‍ഷത്തിലുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വരുന്നതാണ് സംസ്ഥാനത്തിന് നേട്ടം.
കേരളത്തിന് എന്താണ് കുറവ്. ഒരുപക്ഷേ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും സാധ്യതയുള്ളത് ഇവിടെയാണ്. വിദ്യാഭ്യാസവും സാങ്കേതിക പരിശീലനവും നേടിയവര്‍ ഏറെ. പ്രകൃതി സമ്പത്തും ലഭ്യമാണ്. കാലാവസ്ഥ, അന്തരീക്ഷം എല്ലാം അനുകൂലം.
- കേരളത്തെക്കുറിച്ചുള്ള അനുഭവം എന്താണ്
അഞ്ചു വര്‍ഷത്തിനിടെ പലവട്ടം ഞാന്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിടെ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. രണ്ട് ദേശീയ പാതകള്‍ വഴി ഞാന്‍ യാത്ര നടത്തി. ഇത്രയും മോശം സ്ഥിതിയും തിരക്കും തടസങ്ങളും മറ്റെങ്ങും കണ്ടിട്ടില്ല. എന്തുകൊണ്ടാണെന്ന് അന്വേഷിച്ചു. കേരളത്തില്‍ കേന്ദ്ര വികസന പദ്ധതികള്‍ക്ക് സംസ്ഥാനം സഹകരിക്കുന്നില്ല. ദേശീയപാതയ്ക്ക് വീതികുറയ്ക്കണമെന്നാവശ്യപ്പെട്ട സംസ്ഥാനമാണ് കേരളം. അതിശയിച്ചു പോയി. റെയില്‍വേ, ദേശീയ പാതാ വികസനങ്ങളില്‍ ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷന്റെ കാര്യമെടുക്കുക. ഒരുകാലത്ത് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് വലിയ ടൗണ്ഷിപ്പുണ്ടായിരുന്നു. വിവിധ വ്യവസായ സംരംഭങ്ങളും സംവിധാനങ്ങളും. ഇന്ന് ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷന്റെയും പ്രദേശത്തിന്റെയും സ്ഥിതി എന്താണ്.
ജലഗതാഗതം കേരളത്തിന് ഏറ്റവും സാധ്യതയുള്ളതാണ്. പക്ഷേ, ആ മേഖലയില്‍ സംസ്ഥാനത്തിന് എന്തു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്? ഈ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ സഹായങ്ങള്‍ക്കും പദ്ധതികള്‍ക്കും ആസൂത്രണം നടത്തിയിട്ടുണ്ട്. എന്തുകൊണ്ട് കേരളത്തിലെ ജനതയ്ക്ക് അതൊന്നും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ല.
- മാറ്റം ആഗ്രഹിക്കുന്നതായി തോന്നുന്നുണ്ടോ
തീര്‍ച്ചയായും. എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും വ്യത്യാസമില്ലെന്നാണ് അനുഭവം. ഏഴ് പതിറ്റാണ്ടായി ഇവര്‍ മാറിമാറി ഭരിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ തൊഴില്‍ തേടി അന്യസംസ്ഥാനത്ത് പോകേണ്ടിവരുന്നു, അല്ലെങ്കില്‍ വിദേശത്ത് പോകേണ്ടിവരുന്നു. എന്തുകൊണ്ട്? ഇവിടെ ബിസിനസ് ഇടമില്ല. അതിന് വ്യക്തമായ പദ്ധതി ഇല്ല. സംസ്ഥാന ജനത മാറ്റം ആഗ്രഹിക്കുന്നു. ബിജെപി
ക്ക് അവസരം കൊടുക്കാന്‍ ജനം തയാറാണ്. കാരണം ആറു വര്‍ഷംകൊണ്ട് ഇന്ത്യയില്‍ വിവിധ മേഖലയിലുണ്ടായ മാറ്റം അവര്‍ കാണുന്നു. കൃത്യമായ ആസൂത്രണവും പദ്ധതിയും നിര്‍വഹണവും ജനങ്ങളുടെ കണ്മുന്നിലുണ്ട്. പ്രതിദിനം 38 കിലോ മീറ്റര്‍ ലോകോത്തര നിലവാരമുള്ള ദേശീയപാത മോദി സര്‍ക്കാര്‍ നിര്‍മിക്കുന്നു, കേരളത്തിന് അത് കിട്ടാത്തതിന്റെ കാരണം ജനങ്ങള്‍ അന്വേഷിക്കുന്നു. റെയില്‍വേ കോറിഡോറുകള്‍, പാതകളില്‍ ഡബിള്‍ ഡക്കര്‍ ട്രെയ്നുകള്‍ ഒക്കെ അവര്‍ ഇതര സംസ്ഥാനങ്ങളില്‍ കാണുകയാണ്.
എന്തുകൊണ്ട് കേരളത്തില്‍ ഈ വികസനമൊന്നും സംഭവിക്കുന്നില്ല എന്നതാണ് ചോദ്യം. അടിസ്ഥാന സൗകര്യ വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാന മേഖല. അതിന് വ്യക്തമായ പരിപാടികളുണ്ട്. ആവശ്യമായ ഫണ്ട് കണ്ടെത്തിയിട്ടുണ്ട്. നിതി ആയോഗ് ഓരോ സംസ്ഥാനങ്ങളുടെ സാധ്യത മനസിലാക്കിയിട്ടുണ്ട്. പദ്ധതികള്‍ സംസ്ഥാനത്തിനു മുന്നില്‍ വച്ചിട്ടുണ്ട്. പക്ഷേ, അവ ഏറ്റെടുത്ത് നടത്താന്‍ കഴിയുന്നില്ല.
പഞ്ചായത്തു തലത്തില്‍ മുതല്‍ കേരളത്തില്‍ മാറ്റം ആഗ്രഹിക്കുകയാണ് ജനങ്ങള്‍. അവര്‍ക്ക് കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന മാതൃകയാണ് ആവശ്യം. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പേരുമാറ്റി ഇവിടത്തെ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നെങ്കിലും ധാരാളം പേര് അത് തിരിച്ചറിയുന്നുണ്ട്. ആരോഗ്യചികിത്സാ പദ്ധതി ഇവിടെ നടപ്പിലാക്കുന്നത് കേന്ദ്രത്തിന്റെ ആയുഷ്മാന്‍ പദ്ധതിയാണെന്ന് അവര്‍ക്കറിയാം. ഇന്‍ഷുറന്‍സ് പദ്ധതിയും കാര്‍ഷിക സഹായങ്ങളും ഭവനപദ്ധതികളും മോദിയുടേതാണെന്ന് അവര്‍ തിരിച്ചറിയുന്നു. ഈ പദ്ധതികള്‍ പക്ഷപാതപരമായാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. എല്ലാവര്ക്കും ലഭിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ വരണമെന്ന് അവര്‍ക്ക് അറിയാം. മോദി സര്‍ക്കാര്‍ എല്ലാവര്ക്കും ഒപ്പം എല്ലാവര്ക്കും വികസനം എന്ന ആശയക്കാരാണെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്.
ഇത് തിരിച്ചറിഞ്ഞ് കേരള സമൂഹത്തിലെ പ്രമുഖര്‍ ബിജെപിയില്‍ ചേരുന്നു. അവര്‍ സ്ഥാനാര്‍ഥിയാകുന്നു. പഞ്ചായത്തുതലത്തിലെ ഈ മാറ്റം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായി.
- ഉത്തര്‍പ്രദേശുമായി എങ്ങനെ താരതമ്യപ്പെടുത്തും
താരതമ്യമല്ല. ഓരോ സംസ്ഥാനത്തിനും അതിന്റേതായ രീതികളുണ്ടാവാം. പക്ഷേ, കേന്ദ്രത്തിന്റെ പദ്ധതികള്‍ ഏറ്റെടുത്തും സ്വന്തം പദ്ധതികള്‍ ആവിഷ്കരിച്ചും മുന്നേറുന്ന യുപി സര്‍ക്കാരിനെ നോക്കുക. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ അധികാരമേറ്റിട്ട് 2021 മാര്‍ച്ച് 19ന് നാലു വര്‍ഷമായി. ആ സംസ്ഥാനം അതുവരെ ഏറ്റവും പിന്നാക്കമായിരുന്നു. വ്യവസായങ്ങളില്ല, എന്നും അക്രമങ്ങളും കലഹങ്ങളും മാത്രം. ക്രമസമാധാന പ്രശ്നം ഒഴിഞ്ഞിട്ടു നേരമില്ലായിരുന്നു. പക്ഷേ, ഇന്നോ. ഇടപാടുകളില്‍ ആയാസം (ഈസ് ഓഫ് ഡുയിങ് ബിസിനസ്) എന്ന മാനദണ്ഡംവച്ച് സംസ്ഥാനങ്ങളെ വിലയിരുത്തി തരം തിരിച്ചതുപ്രകാരം നാല്‍പ്പതാം സ്ഥാനത്തുനിന്ന് യുപി രണ്ടാം സ്ഥാനത്തെത്തി, നാലുവര്‍ഷം കൊണ്ട്. യുപിയുടെ മൂന്നിലൊന്നില്ലാത്ത, ഏറ്റവും സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള കേരളമോ? ഇരുപത്തെട്ടാമതാണ് കേരളത്തിന്റെ നില. യോഗിയുടെ നാലുവര്‍ഷവും പിണറായി വിജയന്റെ അഞ്ചു വര്‍ഷവുമല്ല, യോഗിയുടെ നാലു വര്‍ഷവും മാറിമാറി ഭരിച്ച കേരളത്തിലെ യുഡിഎഫ്-എല്‍ഡിഎഫ് ഭരണങ്ങളുടെ 70 വര്‍ഷവുമായി വേണം താരതമ്യം ചെയ്യാന്‍.
കേന്ദ്രത്തിന്റെ ഏതു പദ്ധതിയിലും കേരളത്തിന് പങ്കാളിയാകാം. അത് ഇവിടെ നടപ്പാക്കാം. പക്ഷേ, അതിന് ഇച്ഛാ ശക്തി വേണം, രാഷ്ട്രീയ ശത്രുത മറക്കണം. സംസ്ഥാനമാണ് പ്രധാനമെന്ന് തോന്നണം. നരേന്ദ്ര മോദി ആത്മ നിര്‍ഭര്‍ ഭാരതം സൃഷ്ടിച്ചതുപോലെ ആത്മ നിര്‍ഭര്‍ കേരളം വേണമെന്ന് തീരുമാനിക്കണം. കേന്ദ്രത്തിന്റെ നഗര വികസന പരിപാടികളുടെ ഭാഗമായി കേരളത്തില്‍ 27 പദ്ധതികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 95 പദ്ധതികളാണ് സംസ്ഥാനത്തിന് അനുവദിച്ചത്. മറ്റ് ചെറു സംസ്ഥാനങ്ങള്‍ക്കൊന്നും കിട്ടാത്തതാണ് ഇത്രയും പദ്ധതികള്‍. പക്ഷേ, കേരളത്തില്‍ 68 എണ്ണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഇങ്ങനെയല്ല സംസ്ഥാനം ഭരിക്കേണ്ടത്.
- തുടര്‍ഭരണം ഉറപ്പ് എന്നാണല്ലോ ഇടതു പ്രചാരണം
ഇനിയും ഇവര്‍ ഭരിക്കാന്‍ അവസരം ചോദിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇവര്‍ക്ക് കൊടുത്ത അവസരങ്ങള്‍ പാഴാക്കി. ഇവരുടെ പരാജയത്തിന്റെ ദുരന്തം സംസ്ഥാന ജനതയാണ് അനുഭവിക്കുന്നത്. ഇവരുടെ പരാജയ കാരണം അഴിമതിയാണ്. അടിമുടി അഴിമതിയാണ് രണ്ട് മുന്നണിയുടെയും ഭരണത്തില്‍ നടക്കുന്നത്. അഴിമതി ചോര്‍ത്തുന്നത് സംസ്ഥാനത്തിന്റെ ആരോഗ്യമാണ്.
യുഡിഎഫിന്റെ കാലത്ത് സോളാര്‍ അഴിമതിയും മറ്റുമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റേത് സ്വര്ണക്കടത്തുള്പ്പെടെ പലതുമാണ്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിമാരും കേസില്‍ പ്രതിസ്ഥാനത്താകുന്നു. മുഖ്യമന്ത്രിയുടെ പ്രി
ന്‍സിപ്പല്‍ സെക്രട്ടറി ജയിലിലാകുന്നു. ലൗ ജിഹാദികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്കുന്നു. ന്യൂനപക്ഷ മത പ്രീ
ണനം സര്‍ക്കാര്‍ തന്നെ പരസ്യമായി ചെയ്യുന്നു. ഇന്ന് കേരളം പുറത്തറിയപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും സോളാര്‍ അഴിമതികളുടെയും സ്വര്‍ണക്കടത്തിന്റെയും പേരിലാണ്. കേരളവും മലയാളികളും അറിയപ്പെടേണ്ടത് അങ്ങനെയാണോ. മലയാളിയുടെ ഐഡന്റിറ്റി അതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: