Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുദ്ര ലോൺ; സംരംഭക സംസ്കാരത്തിന്റെ അഞ്ചു വർഷങ്ങൾ

2013 ലെ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻറ്റെ (എൻ‌എസ്‌എസ്ഒ) കണക്കനുസരിച്ച് രാജ്യത്തെ 5.77 കോടി ചെറുകിട / മൈക്രോ യൂണിറ്റുകളിലായി ഏകദേശം 12 കോടി പൗരന്മാർ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു,

വിഷ്ണു കൊല്ലയില്‍ by വിഷ്ണു കൊല്ലയില്‍
Mar 22, 2021, 01:04 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

“രാജ്യത്തെ 12.5 ദശലക്ഷത്തോളം പൗരന്മാർ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ, 120 ദശലക്ഷം ഭാരതീയരാണ്  ചെറുകിട വ്യാപാര മേഖലയിൽ വ്യാപൃതരായിട്ടുള്ളത്.  രാജ്യത്തിൻറ്റെ സമ്പദ്‌ഘടന കെട്ടിപ്പടുക്കുന്നതിൽ ചെറുകിട വ്യാപാര മേഖലയിൽ നിന്നുള്ള സാധാരണക്കാരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും കഠിനാധ്വാനം ഉണ്ടായിട്ടും ഇത്രയും കാലയളവിൽ ഔദ്യോഗിക ബാങ്കിങ് മേഖലകളിൽ നിന്നുള്ള ഔപചാരിക ധനസഹായം അവർക്ക് അന്യമായിരുന്നു.  അത്തരം അടിസ്ഥാന സാമ്പത്തിക ശൃംഖല കെട്ടിപ്പടുക്കുന്നതിനും ചെറുകിട വ്യാപാരമേഖലയെ ഉത്തേജിപ്പിക്കുന്നതുനുമായി ആവിഷ്കരിച്ചിട്ടുള്ള സർക്കാരിൻറ്റെ നയസമീപനമാണ് പ്രധാനമന്ത്രി മുദ്ര ബാങ്ക്” 

2013 ലെ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻറ്റെ (എൻ‌എസ്‌എസ്ഒ) കണക്കനുസരിച്ച് രാജ്യത്തെ 5.77 കോടി ചെറുകിട / മൈക്രോ യൂണിറ്റുകളിലായി ഏകദേശം 12 കോടി പൗരന്മാർ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു, അത്തരം വ്യക്തിഗത എൻറ്റർപ്രൈസസുകളിൽ 60% യൂണിറ്റുകളും പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗത്തിൽപെട്ട വ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. ഔദ്യോഗിക ബാങ്കിങ് സംവിധാനത്തിന് പുറത്ത് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ മിക്കതും അനൗപചാരിക സാമ്പത്തിക മേഖലകളിൽ  നിന്ന് വായ്പയെടുക്കുവാനോ പരിമിതമായ സ്വന്തം ഫണ്ടുകൾ ഉപയോഗിക്കുവാനോ നിർബന്ധിതരാവുന്നു. അതിനാൽ രാജ്യത്തെ ചെറുകിട യൂണിറ്റുകൾ നേരിടുന്ന സാമ്പത്തിക പരിതഃസ്ഥിതികൾ കണക്കിലെടുത്ത് പിഎംഎംവൈയിലൂടെ ഒരു മൈക്രോ യൂണിറ്റ് ഡവലപ്മെൻറ്റ് റീഫിനാൻസ് ഏജൻസി(മുദ്ര-MUDRA) ബാങ്ക് സൃഷ്ടിക്കാൻ മോദി സർക്കാർ തീരുമാനിക്കുകയും അതിൻറ്റെ അടിസ്ഥാനത്തിൽ 2015-16 സാമ്പത്തിക വർഷത്തിൽ അന്നത്തെ ധനമന്ത്രിയായിരുന്ന ശ്രീ അരുൺ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റിൽ മുദ്ര ബാങ്ക് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് 2015 ഏപ്രിൽ 08 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുദ്ര യോജന ഔപചാരികമായി ഉദ്ഘാടനം ചെയ്തു.  

“സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ” എന്നതാണ് പദ്ധതിയുടെ ആപ്‍തവാക്യം. കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട / മൈക്രോ സംരംഭങ്ങൾക്ക് 10 ലക്ഷം വരെ വായ്പ നൽകുന്നതിനായാണ് പിഎംഎംവൈ ആവിഷ്കരിച്ചിട്ടുള്ളത്. പൊതുമേഖല ബാങ്കുകൾ, സ്വകാര്യമേഖല- വാണിജ്യ ബാങ്കുകൾ, ആർ‌ആർ‌ബികൾ, സഹകരണ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, എം‌എഫ്‌ഐകൾ, എൻ‌ബി‌എഫ്‌സി- എം.എഫ്.ഐ എന്നിവരാണ് ഈ വായ്പകൾ നൽകുന്നത്.  

മുദ്രാ ലോൺ മൂന്ന് വിധം

ലോൺ തുക – പരമാവധി ലോൺ തുക 10 ലക്ഷം രൂ.

ശിശു ലോൺ – 50000 രൂപ വരെ

കിഷോർ ലോൺ – 50000 രൂപ മുതൽ 5 ലക്ഷം രൂപ വരെ  

തരുൺ ലോൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ

പ്രോസസ്സിംഗ് ഫീസ് – ശിശു, കിഷോർ ലോണിന് ഇല്ല, തരുൺ ലോണിന് 0.5%

യോഗ്യതാ മാനദണ്ഡം – പുതിയതും നിലവിലുള്ളതുമായ യൂണിറ്റുകൾ

തിരിച്ചടവ് കാലയളവ് – 3 –5 വർഷം  

റുപേ കാർഡും ക്രെഡിറ്റ് ഗ്യാരണ്ടിയും: ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വേണം മുദ്ര വായ്പകൾ അനുവദിക്കുവാൻ എന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിരിക്കുന്നു. കൊളാറ്ററൽ സെക്യൂരിറ്റി നൽകാൻ ശേഷിയില്ലാത്ത സംരംഭകരെ ഒഴിവാക്കുക എന്ന പാരമ്പര്യ രീതിയാണ് ഇവിടെ പുനർവിചിന്തനത്തിന് വിധേയമാക്കിയിരിക്കുന്നത്. നൽകുന്ന വായ്പാതുക ചെറുതായതുകൊണ്ടും അപേക്ഷകരുടെ എണ്ണം കൂടുതൽ ആയതുകൊണ്ടും ബാങ്കുകൾക്ക് ഈ പദ്ധതി കൂടുതൽ സുരക്ഷിതത്വം നൽകുന്നു, ചെറിയ വായ്പകൾ കൂടുതൽ സംരംഭകരിലേക്ക് എത്തിക്കുന്നതുകൊണ്ട് അത്തരം റിസ്ക് ലഘൂകരിക്കുവാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയുന്നു. വായ്പ അനുവദിക്കുന്നതിനനുസരിച്ച് വായ്പാക്കാരന് ലഭിക്കുന്ന, നിശ്ചയിക്കപ്പെട്ട മൂല്യം അടങ്ങുന്ന റുപേ കാർഡ്, ഓൺലൈൻ വഴി അസംസ്കൃത വസ്തുക്കളും, സാമഗ്രികളും വാങ്ങുന്നതിന് സൗകര്യം ഒരുക്കുന്നു. ഈ കാർഡ് പ്രധാനമന്ത്രിയുടെ ജൻധൻ യോജനയുമായി ബന്ധപ്പെടുത്തിയതാണ്. കൂടാതെ എ.ടി.എം. വഴി ക്രെഡിറ്റിൽ ഉള്ള തുക പിൻവലിക്കുകയും ചെയ്യാം. വളരെ പെട്ടെന്നുള്ള വായ്പകൾക്ക് ബാങ്ക് ശാഖകളിൽ പോലും പോകാതെ പെട്ടെന്നു തന്നെ പരിഹാരം കാണാനും കഴിയുന്നു..

Tags: മുദ്ര ലോണ്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിജയനിറവില്‍ പ്രധാനമന്ത്രി മുദ്ര യോജന

India

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ കുറയുന്നു; പിഎംഎംവൈയ്‌ക്ക് കീഴില്‍ അനുവദിച്ചത് 35.94 കോടി വായ്പകള്‍

Editorial

പ്രധാനമന്ത്രി മുദ്ര യോജന: വായ്പ കൊടുത്ത് 34.42 കോടി പേര്‍ക്ക്; വിതരണം ചെയ്തത് 18.60 ലക്ഷം കോടി രൂപ

Business

മുദ്രാലോണ്‍ വഴി വിതരണം ചെയ്തത് 18.60 ലക്ഷം കോടി രൂപ; 68 ശതമാനവും വനിതാ സംരംഭകര്‍; സാമ്പത്തിക ശാക്തീകരണത്തിന്റെ ഏഴാം വാര്‍ഷികം

Varadyam

‘മുദ്ര’യില്‍ വിരിഞ്ഞ നവസംരംഭം

പുതിയ വാര്‍ത്തകള്‍

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies