ചേര്‍ത്തല: ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോടൊപ്പം വോട്ടുചോദിക്കാനെത്തിയ ആളെ കണ്ട് വയലാര്‍ നിവാസികള്‍ ആദ്യം ഒന്ന് അമ്പരന്നു. കേരളത്തിലെ വിശ്വാസി സമൂഹത്തിന് വേണ്ടി ശബരിമല വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന എംപി മീനാക്ഷിലേഖിയാണതെന്നറിഞ്ഞപ്പോള് ഞെട്ടല്‍ സ്നേഹത്തിനും കരുതലിനും വഴിമാറി.
വയലാറില്‍ എസ്ഡിപിഐ അക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് ഗഡനായക് നന്ദുവിന്റെ കുടുംബാംഗങ്ങളെ കാണാനെത്തിയതായിരുന്നു അവര്‍. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പി.എസ്. ജ്യോതിസിനൊപ്പം നന്ദുവിന്റെ അയല്‍വാസികളെ കണ്ട് വോട്ട് ചോദിച്ചശേഷമാണ് എംപി മടങ്ങിയത്. നന്ദുവിനും കുടുംബത്തിനും നീതി കിട്ടാന്‍ അക്രമികള്‍ക്കും ജിഹാദികള്‍ക്കും എതിരെ വോട്ടുചെയ്യണമെന്നും ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇടതുവലതു മുന്നണികള്‍ക്ക് മറുപടികൊടുക്കണമെന്നുമുള്ള മീനാക്ഷി ലേഖിയുടെ അഭ്യര്‍ത്ഥന സന്തോഷത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തത്.
കഞ്ഞിക്കുഴി ഇല്ലത്ത് കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ജ്യോതിസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് ഗാന രചയിതാവ് ഷാജി ഇല്ലത്തിനെ സന്ദര്‍ശിച്ചു. കഞ്ഞിക്കുഴി, തിരുവിഴ, കാവില്‍ പള്ളി, എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. കടക്കരപ്പള്ളിതങ്കിയില് മരിച്ച ജോസഫ് ചെറിയാന്റെ സംസ്കാര ചടങ്ങിലും പങ്കെടുത്തു. തണ്ണീര്‍മുക്കത്തെ എന്‍ഡിഎ കണ്‍വന്‍ഷനിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: