കൊച്ചി: നോട്ട് നിരോധനത്തിന്റെ കാലത്ത് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒരാഴ്ച മുന്‍പും നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടാക്കിട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ഇന്ന് ഇബ്രാഹിംകുഞ്ഞ് ഹാജരാകാനുള്ള സാധ്യതകള്‍ കുറവാണെന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സിന്റെ അന്വേഷണവും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: