ബെര്‍ലിന്‍: ഗോളടി തുടരുന്ന സൂപ്പര്‍ സ്റ്റാര്‍ ലെവന്‍ഡോസ്കിയുടെ ഹാട്രിക്കില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ വിജയം. ബുന്ദസ്ലിഗയില് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് സ്റ്റിയൂട്ട്ഗര്ട്ടിനെ പരാജയപ്പെടുത്തി.
ഹാട്രിക്ക് നേടിയതോടെ ലെവന്‍ഡോസ്കിക്ക് ഈ സീസണില്‍ 35 ഗോളുകളായി. ഇനി അഞ്ചു ഗോളുകള്‍ കൂടി നേടിയാല്‍ ഒരു സീസണില്‍ ബയേണിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ജെര്‍ഡ് മുള്ളറുടെ റെക്കോഡിനൊപ്പം (40) എത്താം. കളിയുടെ പന്ത്രണ്ടാം മിനിറ്റുമുതല്‍ പത്ത് പേരായി ചുരുങ്ങിയ ബയേണ്‍ പിന്നീട് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. സ്റ്റ്യൂട്ട്ഗര്ട്ട് താരം എന്‍ഡോയെ ഫൗള്‍ ചെയത് അല്‍ഫോന്‍സോ ഡാവിസിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ബയേണ്‍ പത്ത് പേരായി ചുരുങ്ങിയത്്.
ലെവന്‍ഡോസ്കിയാണ് ഗോളടി തുടങ്ങിയത്. പതിനേഴാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ ബയേണ്‍ രണ്ടാം ഗോള്‍ കുറിച്ചു. ഗ്നാബറിയാണ് ലക്ഷ്യം കണ്ടത്. 23, 39 മിനിറ്റുകളിലും ബയേണിന്റെ വല കുലുക്കി ലെവന്‍ഡോസ്കി ഹാട്രിക്ക് നേടി. ഈ വിജയത്തോടെ ബയേണ്‍ 26 മത്സരങ്ങളില്‍ 61 പോയിന്റുമായി ഒന്നാം സ്ഥാനത്ത്് തുടരുകയാണ്. 26 മത്സരങ്ങളില്‍ 57 പോയിന്റുള്ള ആര്.ബി. ലീപ്സിഗാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: