കണ്ണൂര്‍: കളക്ടറേറ്റില്‍ തോക്കില്‍ നിന്ന് വെടി പൊട്ടി. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടി പൊട്ടിയത്. തോക്കില്‍ തിര നിറച്ചത് ശരിയാകാത്തതാണ് വെടിപെട്ടാന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എആര്‍ ക്യാമ്പിലെ ടെക്നിക്കല്‍ സ്റ്റാഫ് തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടിയുതിര്‍ന്നത്. ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: