ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഹിന്ദു സമുദായത്തിന് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ പാകിസ്ഥാനിലെ പത്രപ്രവര്ത്തകന് അജയ് കുമാര്‍ ലല്വാനിയെ വെടിവെച്ചു കൊന്നു. ഇദ്ദേഹം അവിടുത്തെ ഇസ്ലാമിക പുരോഹിതവര്‍ഗ്ഗത്തെയും തുറന്നുകാട്ടിയിരുന്നു.
31 കാരനായ ലല്‍വാനി പാകിസ്ഥാനിലെ ഹിന്ദു ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളാണ്. സിന്ധ് പ്രവിശ്യയില്‍ വച്ച് മാര്‍ച്ച് 17നാണ് ഒരു ബാര്‍ബര്‍ ഷോപ്പി്ല്വെച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സുക്കൂര്‍ നഗരത്തില്‍ സാലേപഠ് പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. വയറിലും കൈകളിലും കാല്‍മുട്ടിലും അദ്ദേഹത്തിന് പരുക്കേറ്റിരുന്നു.
റോയല്‍ ന്യൂസ് ടെലിവിഷന്‍ ചാനലില്‍ റിപ്പോര്‍ട്ടറായ ലാല്‍വാനി ഉറുദു പത്രമായ ഡെയ്ലി പുചാനോയ്ക്കും വേണ്ടി ജോലി ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: