ന്യൂദല്‍ഹി: സൈനിക ശക്തിയില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് പ്രതിരോധ വെബ്സൈറ്റ് ആയ ‘മിലിട്ടറി ഡയറക്ട്’ നടത്തിയ പഠനം. ചൈനയ്ക്ക് പിന്നില്‍ 74 പോയിന്റുകളുമായി യുഎസ്എ രണ്ടാമതുണ്ട്. 69 പോയിന്റുകളുമായി റഷ്യ മൂന്നാമതും. നാലാമതുള്ള ഇന്ത്യക്ക് 61 പോയിന്റുകളാണുള്ളത്. 58 പോയിന്റുകളുള്ള ഫ്രാന്‍സ് അഞ്ചാമതും.
സമ്പന്ന രാജ്യമായ ബ്രിട്ടന് ആദ്യ പത്തിലുണ്ടെങ്കിലും 43 പോയിന്റുകള്‍ നേടി ഒന്പതാമതെന്ന് പഠനം പറയുന്നു. ബജറ്റുകള്‍, സജീവവും നിര്‍ജീവവുമായ സൈനികര്‍, ആകെയുള്ള വ്യോമ, സമുദ്ര, കര വിസ്തൃതി, ആണവശേഷി, ശരാശരി ശമ്പളം, കൈവശമുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ‘ആകെയുള്ള സൈനികശക്തി സൂചിക’ തയ്യാറാക്കിയത്.
നൂറില്‍ 82 പോയിന്റുകളാണ് ഒന്നാം സ്ഥാനത്തുള്ള ചൈനയ്ക്കുള്ളതെന്ന് പഠനം പറയുന്നു. സൈന്യത്തിനായി എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് യുഎസ് ആണ്, 732 ബില്യണ്‍ യുഎസ് ഡോളറിന്റെ ബജറ്റ്. ചൈന 261 ബില്യണ്‍ യുഎസ് ഡോളര്‍, ഇന്ത്യ 71 ബില്യണ്‍ എന്നിങ്ങനെയാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: