തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിന്റേയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണ നേട്ടം വിശദീകരിക്കുന്ന ബാനറും ഫ്ളക്സുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നീക്കാന്‍ ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഇത്തരത്തിലുള്ള ബാനറുകും മറ്റും നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പൊതുഭരണ വകുപ്പാണ് മാറ്റാനായി നിര്‍ദ്ദേശം നല്‍കിയത്.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പോസ്റ്ററുകളും ബാനറുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും കോമ്പൗണ്ടില്‍ നിന്നും നീക്കണമെന്നും പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.എല്ലാ വകുപ്പു മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും പൊതുമേഖലാ സ്ഥാപന തലവന്മാര്ക്കുമാണ് നിര്‍ദേശ്യം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്കി എല്ലാ അനധികൃത ഫ്ളക്സുകളും ബാനറുകളും നീക്കം ചെയ്യണമെന്നും ഉത്തരവില്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.
പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊതു ഭരപണ വകുപ്പ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പൊതു മേഖലാ ഓഫീസുകളിലും അവയുടെ കാമ്പസുകളിലും ഭരണ നേട്ടങ്ങള്‍ വിവരിക്കുന്ന പോസ്റ്ററുകളും ഫ്ളക്സുകളും സ്ഥാപിച്ചിരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതല്‍ തന്നെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: