മേടക്കൂറ്: അശ്വതി, ഭരണി,
കാര്‍ത്തിക (1/4)
ദാമ്പത്യ ഐക്യവും കുടുംബത്തില്‍ സമാധാനവുമുണ്ടാകും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ഭക്ഷണ ക്രമീകരണങ്ങളിലെ അപാകതകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4),
രോഹിണി, മകയിരം (1/2)
പ്രവര്ത്തനമേഖലകളില്നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. വാഗ്വാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്ക്കണം. ബന്ധുവിന്റെ സഹായത്താല്‍ ലക്ഷ്യം കൈവരിക്കും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധ വേണം.
മിഥുനക്കൂറ്: മകയിരം (1/2),
തിരുവാതിര, പുണര്‍തം (3/4)
ആത്മാര്‍ത്ഥ സുഹൃത്തിനു സാമ്പത്തിക സഹായം ചെയ്യും. ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പാരമ്പര്യപ്രവൃത്തികളില്‍ താല്‍പ്പര്യം വര്‍ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4),
പൂയം, ആയില്യം
ദാമ്പത്യ ഐക്യവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആശ്രയിച്ചു വരുന്ന ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യും. തര്‍ക്കത്തില്‍ നിന്നും പിന്മാറുകയാണ് ഭാവിയിലേക്കു നല്ലത്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ അത്യധ്വാനത്താല്‍ സാധ്യമാകും. സഹപാഠികളെ കാണാനും സംസാരിക്കാനും അവസരമുണ്ടാകും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ആര്‍ഭാടങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം,
ചിത്തിര (1/2)
ആത്മവിശ്വാസവും കാര്യനിര്‍വഹണ ശേഷിയും വര്‍ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്ക്കും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.
തുലാക്കൂറ്: ചിത്തിര (1/2), ചോതി,
വിശാഖം (3/4)
പ്രവര്‍ത്തന മേഖലയില്‍നിന്നു സാമ്പത്തികനേട്ടം ഉണ്ടാകും. കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. മാതാപിതാക്കളോടൊപ്പം താമസിച്ചു ജോലി ചെയ്യാന്‍ അവസരമുണ്ടാകും. പുതിയ വ്യാപാരത്തിനു തുടക്കം കുറിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4),
അനിഴം, തൃക്കേട്ട
സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യസ്ഥാനം വഹിക്കും. ജാമ്യം നില്‍ക്കാനുള്ള സാഹചര്യത്തില്‍നിന്നും യുക്തിപൂര്‍വം പിന്മാറണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ജോലി സംബന്ധമായി ദൂരയാത്രകളും ചര്‍ച്ചകളും വേണ്ടിവരും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പൂര്‍വിക സ്വത്തില്‍ ഗൃഹനിര്‍മാണം തുടങ്ങിവയ്ക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധ വേണം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കും.
മകരക്കൂറ്: ഉത്രാടം (3/4),
തിരുവോണം, അവിട്ടം (1/2)
ആശ്രയിച്ചുവരുന്നവര്‍ക്കു സഹായം നല്‍കും. ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗത്തിനു നിയമാനുമതി ലഭിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം,
പൂരുരുട്ടാതി (3/4)
ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. ഉദരരോഗപീഡകള്‍ വര്‍ധിക്കും. സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ ആത്മാഭിമാനം തോന്നും. പരിസരവാസികളുടെ കുപ്രചാരണത്താല്‍ മനോവിഷമം ഉണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4),
ഉതൃട്ടാതി, രേവതി
വ്യാപാരത്തില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ തയ്യാറാകും. ദേഹാസ്വാസ്ഥ്യത്താല്‍ അവധിയെടുക്കും. പണംമുടക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്മാറും. അവിചാരിത ചെലവുകള്‍ വര്‍ധിക്കും. വിജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ അവസരമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: