ബെംഗളൂരു: ലൗ ജിഹാദ് എതിര്‍ക്കപ്പെടേണ്ടതാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കര്‍ണാടക, കേരള ഹൈക്കോടതികള്‍ ലവ് ജിഹാദ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹത്തിനും മതപരിവര്‍ത്തനത്തിനുമായി പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ വഞ്ചനാപരമായ രീതികള്‍ ഉപയോഗിക്കുന്നത് അപലപനീയമാണ്. അതിനെ എതിര്‍ക്കാന്‍ അനുയോജ്യമായ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരേണ്ടതുണ്ട്, അത്തരം നിയമങ്ങളെ ആര്‍എസ്എസ് പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക ഐക്യം, പരിസ്ഥിതി, ജല സംരക്ഷണം, കുടുംബമൂല്യങ്ങള്‍ എന്നിവവളര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കും. ഗ്രാമങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമ വികസനത്തിനായി പ്രവര്‍ത്തിക്കും. വിവിധ കാരണങ്ങളാല്‍ മണ്ണിന്റെ ഗുണനിലവാരം കുറയുന്നതിനാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ശ്രദ്ധിക്കും.
മാതൃകാ പദ്ധതിയായി ഏപ്രില്‍ 13 മുതല്‍ ആര്‍എസ്എസ് വലിയ ക്യാമ്പയിന് നടത്തും. സമാന മാതൃകയില്‍ അടുത്ത മൂന്നു വര്‍ഷം പ്രവൃത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജാതിയും മറ്റ് വ്യത്യാസങ്ങളും പരിഗണിച്ചല്ല ആര്‍എസ്എസ് പ്രവര്‍ത്തനമെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ജാതി, സമൂഹം മുതലായ വ്യത്യാസങ്ങള്‍ ഇല്ലാതാകുന്ന സമൂഹത്തിനായാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമുള്ളിടത്തോളം കാലം സംവരണം നിലനില്‍ക്കണമെന്നാണ് ഭരണഘടന പറയുന്നത്. ആര്എസ്എസ്അതിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: