പെരുന്ന: ശബരിമല വിഷയത്തില്‍ വീണ്ടും സിപിഎമ്മിനോടുള്ള അതൃപ്തി പരസ്യമാക്കി എന്‍എസ്എസ്. പിണറായി സര്‍ക്കാരി നോട് വിശ്വാസികള്‍ക്ക് അവിശ്വാസമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് ന്യായീകരിച്ച് നടത്തിയ പ്രസ്താവനയിലൂടെ ഈ വിഷയത്തില്‍ എന്‍എസ്എസ് നിലപാടുകളെ വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദേഹം വ്യക്തമാക്കി. ശബരിമല വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലന്നും എന്‍എസ്എസ് വ്യക്തമാക്കി.
പ്രസ്താവനയുടെ പൂര്‍ണരൂപം:
ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രന് പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് ന്യായീകരിച്ചുകൊണ്ട് നടത്തിയപ്രസ്താവനയിലൂടെ ഇക്കാര്യത്തില്‍ എന്‍.എസ്.എസ്സിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രിചെയ്തിട്ടുള്ളത്. ശബരിമല കേസിന്റെ ആരംഭം മുതല്വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരേ നിലപാടാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഇന്നോളം സ്വീകരിച്ചുവന്നിട്ടുള്ളത്, ഇനിയും അത് തുടരുകതന്നെ ചെയ്യും. എന്നാല്‍ വിശ്വാസികള്‍ക്ക് അനുകൂലമായ ഒരുനിലപാടും ഇന്നേവരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി കഴിഞ്ഞുപോയ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു. കടകംപള്ളിയെതിരുത്തിക്കൊണ്ടും സംസ്ഥാനസര്‍ക്കാര്‍ ഈ വിഷയത്തില്‍ ആദ്യം സ്വീകരിച്ച നിലപാടിനെന്യായീകരിച്ചുകൊണ്ടും ഇനിയും ആ നിലപാട് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടും പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തുവരുന്നു. അതിനെതുടര്‍ന്ന് ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമര്‍ശിക്കാതെതന്നെ സുപ്രീംകോടതിയുടെ അന്തിമവിധിവിശ്വാസികള്ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തുന്നു.
ഇതുകൂടാതെ, ദേവസ്വംമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെ പിന്തുണച്ചുകൊണ്ടും, വിശ്വാസസംരക്ഷണത്തിനായി ആദ്യം മുതല്‍ നിലകൊള്ളുന്ന എന്‍.എസ്.എസ്സിനെ കുറ്റപ്പെടുത്തിക്കൊണ്ടും സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്സര്ക്കാരിനെ സഹായിക്കാനെത്തുന്നു. ഇതൊന്നും പോരാതെയാണ് ‘കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല’ എന്നു പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യക്തവും സത്യസന്ധവുമായ ഒരു നിലപാട് ഉണ്ടായിരുന്നെങ്കില്‍ ഈ നേതാക്കന്മാര്ക്കിടയില് ഇത്തരമൊരുആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ഇതുതന്നെയാണ് വിശ്വാസികള്‍ക്ക് ഇവരോടുള്ള അവിശ്വാസത്തിനു കാരണം. എന്‍.എസ്.എസ്സിനെതിരെയുള്ളകാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതിഷേധിക്കാനാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഇന്നലെ നാമജപഘോഷയാത്ര നടത്തിയത്. അതില്‍ പങ്കെടുത്തത് എന്‍.എസ്.എസ്സിന്റെ പ്രവര്‍ത്തകരാണ്,അതില്‍ രാഷ്ട്രീയമില്ല.
എന്‍എസ്എസ് ജനറല്‍സെക്രട്ടറി
ജി.സുകുമാരന്‍നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: