തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കിഫിബി പദ്ധതി സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റിന് പിന്നാലെ ആദായ വകുപ്പും അന്വേഷണം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പദ്ധതിയുടെ വിശദാംശങ്ങള്‍ തേടി ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ കിഫ്ബി നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. നേരത്തെ എന്‍ഫോഴ്സ്മെന്റും വിഷയത്തില്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. കൂടാതെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായും വിളിപ്പിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നില്ല.
അതേസമയം സംസ്ഥാനത്ത് കിഫ്ബി ഇടപെടലില്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങളും സമര്‍പ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് കമ്മിഷണര്‍ നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കരാറുകാര്‍ക്ക് നല്‍കിയിട്ടുള്ള പണത്തിന്റെ വിശദാംശങ്ങള്‍, ഒരോ പദ്ധതിക്കുമായി എത്ര നികുതി നല്‍കിയിട്ടുണ്ട് എന്നിവ ബോധിപ്പിക്കാനും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: