ചെന്നൈ : വീണ്ടും രാജ്യത്ത് പലയിടങ്ങളിലും കൊവിഡ് വ്യാപന സാഹചര്യമാണ്. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ അടച്ചിടുന്നുവെന്നും ഓണ്‍ലൈന്‍ പഠനം തുടര്‍ന്നും നടക്കുമെന്നും സംസ്ഥാന റവന്യൂ- ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഹോസ്റ്റലുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട് സ്റ്റേറ്റ് ബോര്‍ഡിന്റേതല്ലാത്ത, പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. ഈ പരീക്ഷകള്‍ക്കായുള്ള സ്‌പെഷല്‍ ക്ലാസ്സുകള്‍, ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ എന്നിവയും തുടരാന്‍ അനുവദിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. തഞ്ചാവൂരിലെ പതിനൊന്ന് സ്കൂളുകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് രണ്ട് സ്വകാര്യ സ്കൂളുകൾക്കെതിരെ സർക്കാർ നടപടിയും സ്വീകരിച്ചിട്ടുണ്ട്.
80 ദിവസങ്ങൾക്ക് ശേഷം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: