ബെംഗലൂരു: ദത്താത്രേയ ഹോസബാളെയെ രാഷ്‌ട്രീയ സ്വയംസേവകസംഘം സര്‍കാര്യവാഹ് ആയി നിയോഗിച്ചു. ബെംഗലൂരുവില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ചുമതല നല്‍കിയത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ അഖില ഭാരതീയ ചുമതലകള്‍ വഹിച്ചതിനു ശേഷം 2009 മുതല്‍ സഹസര്‍കാര്യവാഹായിരുന്നു ഹോസബാളെ. മുമ്പ് ഭയ്യാജി ജോഷിയായിരുന്നു സര്‍കാര്യവാഹ്.
അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തില്‍ നിന്ന് ആര്‍.എസ്.എസിന്റെ സര്‍കാര്യവാഹ് പദവിയിലേക്കെത്തിയ രാഷ്‌ട്ര തന്ത്രജ്ഞനാണ് ദത്താത്രേയ ഹോസബാളെ. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. അടിയന്തിരാവസ്ഥക്കാലത്ത് രണ്ടാം സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചതിനാല്‍ പതിനാറു മാസം കഠിനതടവ് അനുഭവിച്ചു. രാഷ്‌ട്രസേവന രംഗത്ത് അഞ്ച് പതിറ്റാണ്ടിലധികം പൂര്‍ത്തിയാക്കിയാണ് ദത്താത്രേയ ഹോസബാളെ ആര്‍.എസ്.എസ് സര്‍കാര്യവാഹ് ചുമതലയിലേക്കെത്തിയത്.
1955 ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ സൊറാബിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായി. 1972 ല്‍ എബിവിപിയുടെ പ്രവര്‍ത്തകനായി വിദ്യാര്‍ത്ഥി രാഷ്‌ട്രീയ രംഗത്തെത്തിയ ഹോസബാളെ അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തില്‍ സജീവമായി പങ്കെടുത്തു. മിസ നിയമപ്രകാരം തടവു ശിക്ഷ അനുഭവിച്ചു. പിന്നീട് എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. പതിനഞ്ച് വര്‍ഷത്തോളം ദേശീയ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: