ബെംഗളൂരു: കര്‍ഷക സംഘടനകളുടെ സമരം ഒത്തുതീര്‍ക്കുന്നതിനു തടസ്സമായ രാജ്യ വിരുദ്ധ ശക്തികളുടെ ഇടപെടല്‍ ആശങ്കാ ജനകമാണെന്ന് ആര്‍എസ്എസ്. അഖിലഭാരതീയ പ്രതിനിധിസഭ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസാക്കി. ചില കര്‍ഷസംഘടനകള്‍ ഇത് അംഗീകരിച്ചില്ല. അവര്‍ ഇതിനെതിരെ പ്രതിഷേധിച്ചു. കേന്ദ്രം നിരവധി തവണ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. നിയമത്തില്‍ ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടും അത് അവഗണിച്ച് അവര്‍ സമരം തുടരുകയായിരുന്നു.
പ്രക്ഷോഭങ്ങള്‍ നീളുന്നത് ആര്‍ക്കും നല്ലതല്ല. ലക്ഷ്യത്തോടെ ചര്‍ച്ചകള്‍ അനിവാര്യമാണ്. പ്രക്ഷോഭം ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്നതും ആശങ്കാജനകമാണ്. പരിഹാര ശ്രമങ്ങളെ തടയാന്‍ ദേശീയ വിരുദ്ധ, സാമൂഹികവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നത് പ്രശ്നം ഗുരുതരമാക്കും. അത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനാധിപത്യത്തില്‍ എല്ലാവര്ക്കും കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ രാജ്യത്ത് അസ്വസ്ഥതയും അസ്ഥിരതയും സൃഷ്ടിക്കാനുള്ള അവകാശം ആര്‍ക്കും നല്‍കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: