ന്യൂദല്‍ഹി : കോവിഡ് രണ്ടാം തരംഗമുന്നറിയിപ്പിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്ദ്ദേശലുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രചാരണ രംഗത്തടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ആരോഗ്യ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നാണ് ബംഗാള്‍ ആരോഗ്യ വകുപ്പ് അറിയിച്ചത്. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നവര്‍ മാസ്ക് പോലും ധരിക്കുന്നില്ല. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ. ആശുപത്രി കിടക്കളും വെന്റിലേറ്ററുകളും ഒഴിവില്ല. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നായിരുന്നു. ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് പോളിങ് ബൂത്തുകളില്‍ മാസ്കും സാനിറ്റൈസറും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം പുറത്തുവിട്ടു. കോവിഡ് രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും
അതിനിടെ കര്‍ണാടക അതിര്‍ത്തിയില്‍ ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ മുതല്‍ കടത്തിവിടില്ല. തലപ്പാടിയില്‍ കെഎസ്ആര്‍ടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും കര്‍ണാടക ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. കര്‍ണാടക ഇതിനു മുമ്പ് പലതവണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നവെങ്കിലും കോടതി ഉത്തരവിനെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: