Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

അന്ന് ഗുജറാത്തിലേക്കുള്ള മോദിയുടെ ക്ഷണം നിരസിച്ച് ‘ഉദയ സമുദ്ര’ രാജശേഖരന്‍ നായര്‍: ഇന്ന് നാട്ടില്‍ മോദിയുടെ മുഖമാകാന്‍ ഒരുങ്ങി ‘ചെങ്കല്‍’ രാജശേഖരന്‍

ഗുജറാത്തില്‍ നിക്ഷേപമിറക്കാന്‍ പണമുള്ളവര്‍ ധാരാളമുണ്ട്. കേരളത്തിന്റെ അവസ്ഥ അതല്ല. ജന്മനാട്ടില്‍ കുറച്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് ബിസിനസ് മാറ്റിയത്

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 18, 2021, 10:02 pm IST
in BJP

നരേന്ദ്ര മോദിയുടെ സഹായഹസ്തം തങ്ങളുടെ സംരംഭത്തിന് ആഗ്രഹിക്കാത്തവര്‍ ചുരുക്കം. മൈക്രോ സോഫ്റ്റും ആമസോണും പോലുള്ള ആഗോള വമ്പന്മാര്‍ മോദിയുടെ വാഗ്ദാനം സ്വീകരിച്ച് ഭാരതത്തില്‍ വന്‍ നിക്ഷേപത്തിന് തയ്യാറായി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതായിരുന്നു അവസ്ഥ. മോദിയുടെ ഒരു ഫോണ്‍ വിളിയെത്തുടര്‍ന്ന് ടാറ്റാ തങ്ങളുടെ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റി. 

ഗുജറാത്തില്‍ വ്യവസായം തുടങ്ങാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ച മലയാളിയുണ്ട്. ഉദയസമുദ്ര ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ രാജശേഖരന്‍ നായര്‍.

2014 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സമയം. കേരളത്തിലും പ്രചാരണത്തിനെത്തി മോദി.  താമസിച്ചത് ഉദയ സമുദ്രയില്‍.  മോദിയുമായുള്ള അന്നത്തെ  കൂടിക്കാഴ്ച രാജശേഖരന്‍ നായര്‍ മറക്കില്ല. ബിസിനസിന്റെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞശേഷം, ‘ഗുജറാത്തിലും ധാരാളം തീരങ്ങളുണ്ട്, പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ട് തുടങ്ങാന്‍ അവിടേക്ക് ക്ഷണിക്കുന്നു, എല്ലാവിധ സഹായവും നല്‍കാം’ എന്ന് മോദി പറഞ്ഞു.. ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലവും സൗജന്യ വൈദ്യുതിയുമൊക്കെ ഓഫര്‍ ചെയ്തു. 

 ‘ഗുജറാത്തില്‍ നിക്ഷേപമിറക്കാന്‍ പണമുള്ളവര്‍ ധാരാളമുണ്ട്. കേരളത്തിന്റെ അവസ്ഥ അതല്ല. ജന്മനാട്ടില്‍ കുറച്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് ബിസിനസ് മാറ്റിയത്. അതിനാല്‍ ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹം.’ എന്ന  മറുപടി മോദിക്ക് ഇഷ്ടപ്പെട്ടു. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച രാജശേഖരന്‍ എന്ന ബിസിനസ്സ് കാരനിലേക്ക്പ്രവഹിപ്പിച്ചത് വല്ലാത്തൊരു ഊര്‍ജ്ജം .

‘എന്റെ നാട്ടില്‍ കുടുംബങ്ങളിലൊക്കെ ഒരു ദുഃഖം നിലനില്‍ക്കുന്നുണ്ട്. പലരുടെയും മക്കള്‍ പുറത്താണ്, അമ്മയും അച്ഛനും വീട്ടില്‍ തനിച്ച്. അല്ലെങ്കില്‍ ഭര്‍ത്താവ് ജോലിക്കായി പുറത്തു പോകേണ്ടിവരുന്നു. എല്ലാ സാഹചര്യവും ഉള്ള വീടുകളിലും ഈ ദുഃഖം കാണാനാകും. അതാണു ഞാന്‍ കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ പ്രധാന കാരണം. കുറച്ചു പേരെങ്കിലും വീടുകളില്‍ നില്‍ക്കട്ടെ ഉറ്റവര്‍ക്കൊപ്പം.’ ഇതും കൂടി കേട്ടപ്പോള്‍ മോദി പറഞ്ഞു ‘രാജശേഖരന്‍ ഇവിടെത്തന്നെ നില്‍ക്കു. എന്തു സഹായത്തിനും വിളിക്കൂ..

പിന്നീടാണ് രാജശേഖരന്‍ നായര്‍ ശംഖുമുഖത്ത് ഉദയ് സ്യൂട്ട്സ് ആരംഭിക്കുന്നത്. നരേന്ദ്രമോദിയുടെ രണ്ടാം ഊഴത്തിലേക്കുള്ള പ്രചാരണത്തിനെത്തിയപ്പോള്‍ ശംഖുമുഖത്തെ സമ്മേളനം കഴിഞ്ഞ് വിശ്രമിക്കാന്‍ ഉദയ് സ്യൂട്ട്സിലായിരുന്നു സൗകര്യം ക്രമീകരിച്ചിരുന്നത്. 

‘അങ്ങ് എന്നെ ഓര്‍ക്കുന്നോ?’ എന്ന് ചോദ്യത്തിന്’രാജശേഖരന്‍, താങ്കളെ മറക്കാനോ…’ എന്നായിരുന്നു  മോദിയുടെ മറുപടി. ‘താങ്കള്‍ ഞാന്‍ ക്ഷണിച്ചതു പ്രകാരം ഗുജറാത്തിലേക്കു വന്നിരുന്നെങ്കില്‍ ഇന്ന് എനിക്ക് ശംഖുമുഖത്ത് ഇത്രയും അടുത്ത് വിശ്രമിക്കാന്‍ സ്ഥലമൊരുങ്ങുമായിരുന്നില്ല എന്നല്ലേ എന്നോടു പറയാനുള്ളത്’ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കമന്റ്.

അന്ന് ഗുജറാത്തിലേക്കുള്ള മോദിയുടെ ക്ഷണം നിരസിച്ചു. പക്ഷേ ഇന്ന് നാട്ടില്‍ മോദിയുടെ പ്രതിനിധിയാകാന്‍ ഒരുങ്ങുയാണ് രാജശേഖരന്‍ നായര്‍.  ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിന്‍കരയുടെ ബിജെപി പ്രതിനിധിയായി നിയമസഭയില്‍ എത്താനുള്ള അവസരം തേടുകയാണ് ജീവിതത്തിലും ബിസിനസ്സിലും വിജയിച്ച ബിസിനസ്സ് ലോകത്ത് ഉദയസമുദ്ര രാജശേഖരനായ നാട്ടുകാരുടെ സ്വന്തം  ചെങ്കല്‍ രാജശേഖരന്‍.

‘സമസ്ത മേഖലകളിലും സമ്പൂര്‍ണ്ണ വികസനം സാധ്യമാക്കി ഭാരതത്തെ വിശ്വഗുരു സ്ഥാനത്തേക്ക് ഉയര്‍ത്താനുള്ള ഒട്ടനവധി പദ്ധതികള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്നു. സാമ്പത്തിക കാര്യമായാലും പാരിസ്ഥിതിക പ്രശ്‌നമായാലും ഭീകരതയെ ചെറുക്കുന്ന വിഷയത്തിലും ഭാരതത്തിന്റെ നിലപാടും അഭിപ്രായവും ലോകം തേടുന്നു. സാമൂഹ്യക്ഷേമപദ്ധതികള്‍ക്കുപുറമെ സാമ്പത്തികരംഗത്ത് ഭാരതം ഏറ്റവും വേഗത്തില്‍ വളരുന്ന ശക്തിയായി മാറി. ലോകരാഷ്‌ട്രങ്ങള്‍ക്കുമുന്നില്‍ ഭാരതത്തിന്റെ യശസ് വര്‍ദ്ധിച്ചത് എതിരാളികള്‍പോലും അംഗീകരിക്കുന്നു.

വികസനത്തിലും രാഷ്‌ട്രീയം കലര്‍ത്തുന്നതിനാല്‍ പല പദ്ധതികളുടേയും ഗുണഫലങ്ങള്‍ കേരളത്തിന് ലഭിച്ചിട്ടില്ല.നരേന്ദ്രമോദി സര്‍ക്കാര്‍ കാണിച്ചു തരുന്ന അഴിമതി രഹിത, വികസന രാഷ്‌ട്രീയമാണ് കേരളത്തിന് ഇന്നാവശ്യം’ രാജശേഖരന്‍ നായര്‍ നിലപാട് വ്യക്തമാക്കി.

Tags: bjp'നായര്‍'മോഡി'ഉദയ സമുദ്ര''ഉദയ സമുദ്ര' രാജശേഖരന്‍'ചെങ്കല്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.