തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ അസുര നിഗ്രഹത്തിനായി ഇറങ്ങിയ മാളികപ്പുറമാണ് ശോഭാ സുരേന്ദനെന്ന് സുരേഷ് ഗോപി എംപി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി തൃശൂരില്‍ എത്തിയപ്പോഴാണ് ശോഭ സുരേന്ദ്രനെ മാളികപ്പുറമായി അദേഹം വിശേഷിപ്പിച്ചത്. ശബരിമല വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തും. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കേന്ദ്രനേതാക്കള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ഹെലികോപ്ടറില്‍ പറന്നിറങ്ങിയ താരം ബൈക്ക് റാലിയുടെ അകമ്പടിയുമായാണ് കളക്ടേറേറ്റിലെത്തിയത്. മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. തൃശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരുമെന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം അദ്ദേഹംപറഞ്ഞു.
മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ശബരിമല ഈ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട് സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നു.എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: