തൃശൂര്‍ : തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരഷ് ഗോപി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തൃശൂരില്‍ ഹെലികോപ്ടറില്‍ പറന്നിറങ്ങിയ താരം ബൈക്ക് റാലിയുടെ അകമ്പടിയുമായാണ് കളക്ടേറേറ്റിലെത്തിയത്. മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. തൃശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരുമെന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ശബരിമല ഈ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട് സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തും. പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ഇതിനായി കേന്ദ്രനേതാക്കള്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും വ്യക്തമാക്കി.
അതേസമയം അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപുറമിറങ്ങിയെന്ന് കഴക്കൂട്ടത്തെ ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സുരേഷ് ഗോപി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: