പത്തനാപുരം: കഞ്ചാവിന്റെ ലഹരിയില്‍ വീടുകയറി സ്ത്രീകളെയടക്കം മര്‍ദിച്ച കേസില്‍ നാലുപേരെ പത്തനാപുരം പോലീസ് പിടികൂടി. മാങ്കോട് വാഴപ്പാറ രാധിക ഭവനില്‍ രാജേന്ദ്രന്(55), ഒരിപ്രം കോളനിയില്‍ ഷെമീന മന്‍സില്‍ ഷെമീര്‍ (40), അഖില്‍ ഭവനത്തില്‍ അഖില്‍ (28), ബാബുവിലാസത്തില്‍ അജിത് (30) എന്നിവരാണ് പിടിയിലായത്.
മാങ്കോട് എസ്എഫ്സികെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ മോഹനനെയും ഭാര്യ ലളിതയെയും വീട് കയറി അക്രമിച്ച കേസിലാണ് രാജേന്ദ്രന് അറസ്റ്റിലായത്. മാങ്കോട് ഒരിപ്പുറം കോളനിയില്‍ പ്രശാന്ത് ഭവനില്‍ പ്രശാന്തിനെ കഞ്ചാവ് ലഹരിയില്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസിലാണ് ഷെമീര്‍, അഖില്‍, അജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിവരുന്നവരാണെന്നും ഷെമീര്‍ അടിപിടി, വ്യാജമദ്യം എന്നിവ വില്പന നടത്തിയ കേസുകളില്‍ നേരത്തെയും പിടിയിലായിട്ടുണ്ടന്നും പത്തനാപുരം സിഐ എന്‍.സുരേഷ് കുമാര്‍ പറഞ്ഞു. എസ്ഐമാരായ രാകേഷ്, വിനോദ്, മധുസൂദനന്, സിപിഒമാരായ സായ്കുമാര്, സന്തോഷ് കുമാര്‍, രഞ്ജിത്ത്, മനേഷ്, നിക്സണ്, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: