കാസര്‍കോട്: വേനല്‍ച്ചൂട് കടുത്തു തുടങ്ങിയതോടെ പഴം വിപണിയില്‍ വില്പന പൊടിപൊടിക്കുന്നു. പോയ വര്‍ഷത്തെ അപേക്ഷിച്ചു വില്പനയില് കാര്യമായ ഉണര്വുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. വിലയില്‍ കാര്യമായ വര്‍ധന ഇല്ലതാനും.
ആപ്പിള്‍ വിപണിയില്‍ ഗ്രീന്‍ ആപ്പിളും ഇറ്റലിയില്‍ നിന്നെത്തുന്ന ഗാല ആപ്പിളുമാണു താരം, 220 രൂപയാണു കിലോവില. തുര്‍ക്കിയില്‍ നിന്നെത്തുന്ന റെഡ് ആപ്പിള്‍ 200 രൂപയ്ക്കും ഇന്ത്യയുടെ സ്വന്തം കശ്മീര്‍ ആപ്പിള്‍ 180 രൂപയ്ക്കും ലഭിക്കും. നാഗ്പൂര്‍ ഓറഞ്ചിന് പക്ഷേ വില അല്പം കൂടി, കിലോയ്ക്ക് 80 രൂപയായി. വിദേശത്തു നിന്നെത്തുന്ന സിട്രസ് ഓറഞ്ചും വിപണിയിലുണ്ട്, കിലോവില 140 രൂപ.
മുന്തിരി വിപണിയില്‍ കുരുവില്ലാത്ത കറുത്ത മുന്തിരി ശരത്തിന് ആണ് ഏറ്റവും പ്രിയം, 140 രൂപയാണ് വില. കുരുവില്ലാത്ത പച്ച മുന്തിരി സോന 100 രൂപ, റോസ് മുന്തിരി 80 രൂപ, ജ്യൂസ് മുന്തിരി– 60 രൂപ എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. മാമ്പഴ മധുരവും വിപണിയില്‍ നിറഞ്ഞു തുടങ്ങി. പാലക്കാട് നിന്നെത്തുന്ന മൂവാണ്ടന്‍ മാമ്പഴമാണ് കൂടുതലും. 80 രൂപയാണ് കിലോവില.
സിന്ദൂരം 100, സപ്പോട്ട–120, നീലം 100 എന്നിങ്ങനെയാണ് മറ്റ് മാമ്പഴങ്ങളുടെ വില. മാതളം–200, തണ്ണിമത്തന്–20, കിരണ്‍ മത്തന്‍–25, പേരയ്ക്ക–80, ഓമയ്ക്ക–40, വാഴക്കുളം പൈനാപ്പിള്‍–40, പൈനാപ്പിള്‍ ചെറിയ ഇനം–30, ഷമാം–60 എന്നിങ്ങനെയാണ് മറ്റിനം പഴവര്‍ഗങ്ങളുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: