തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെതിരെ രൂക്ഷ വിമശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശബരിമല അടഞ്ഞ അധ്യായമാണ്. പ്രശ്നം ചിലരുടെ മനസില്‍ മാത്രമാണ്. കടകംപള്ളി സുരേന്ദ്രനല്ല വിവാദമുണ്ടാക്കിയതെന്നും കാനം.
കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരെ കാത്തിരിക്കുകയാണ് മര്യാദ. ശബരിമല വീണ്ടും ചര്‍ച്ചയാക്കിയത് കോണ്‍ഗ്രസ്സാണെന്നും എന്‍എസ്എസിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി കാനം അറിയിച്ചു.
പ്രതിപക്ഷത്തിന് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല. ഓര്‍ഡര്‍ കൊടുത്തിട്ടേ ഉള്ളൂവെന്ന് കോണ്‍ഗ്രസ്സിനേയും അദ്ദേഹം വിമര്‍ശിച്ചു.നേമത്ത് കഴിഞ്ഞ തവണ ഒഴുകിപ്പോയ യുഡിഎഫ് വോട്ട് ചിറകെട്ടാനുള്ള ശ്രമം നല്ലത്. അത് എല്‍ഡിഎഫിന് ഗുണം ചെയ്യും. ബിജെപിയിലേക്കുള്ള സിപിഐ നേതാക്കളുടെ പോക്ക് സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിനാലാണ്.
സ്വര്‍ണ്ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എവിടെയെത്തിയെന്നും കാനം ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് കേസില്‍ എന്തെങ്കിലുമൊക്കെ കാട്ടി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: